150 കോടി മുടക്കിയ ബാഹുബലി സീരിസ് വേണ്ടെന്ന് വെച്ച് നെറ്റ്ഫ്ളിക്സ്

ഷൂട്ടിങ്ങിന് ശേഷം ഇഷ്ടപ്പെട്ടില്ല. 150 കോടി മുടക്കിയ ബാഹുബലി സീരിസ് വേണ്ടെന്ന് വെച്ച് നെറ്റ്ഫ്ളിക്സ്.150കോടി നിക്ഷേപിച്ച ബാഹുബലി സീരിസ് വേണ്ടെന്ന് വെച്ച് നെറ്റ്ഫ്ളിക്സ്.

രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ച ബാഹുബലിയുടെ കൂറ്റൻ വിജയത്തിനുശേഷം നെറ്റിഫ്ളിക്സുമായി ചേർന്നത്ഒരു പ്രീക്വൽ നിർമിക്കുമെന്ന് സംവിധായകൻ രാജമൗലി പ്രഖ്യാപിച്ചിരുന്നു.എന്നാൽ ആറുമാസത്തെ ചിത്രീകരണത്തിനുംപോസ്റ്റ് പ്രൊഡക്ഷന് ശേഷം സീരിസ് വേണ്ടെന്ന് വെച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ചിത്രീകരിച്ച വിഷ്വൽസ് ഇഷ്ടപ്പെടാത്തത് ആണ്കാരണം. ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ.



ശിവകാമി ദേവിയുടെ യവ്വന കാലം അവതരിപ്പിക്കുന്നത് മൃനാൽ ടാകൂർ ആയിരുന്നു.ദേവ ഗട്ട ആയിരുന്നു സീരീസിന്റെ സംവിധായകൻ. രാഹുൽ ബോസ്സ്, അതുൽ കുൽകരണി എന്നിവരായിരുന്നു മറ്റു കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചത്. ഹൈദരാബാദിൽ ഒരുക്കിയ സെറ്റിലായിരുന്നു നൂറുകോടിയിലധികം ബഡ്ജറ്റ് കണക്കാക്കിയ സീരിസിന്റെ ചിത്രീകരണം. പുതിയ സംവിധായകനെയും താരങ്ങളെയും വെച്ച് സീരിസ് വിണ്ടും ചിത്രീകരിക്കാൻ നെറ്റ് ഫ്ളിക്സ് ആലോചിക്കുന്നുണ്ട്


2021ൽ ചിത്രീകരണം ആരംഭിച്ചതിനുശേഷം ഗുനാൽ ദേശ്മുക്ക്, റിബു, ദസ്കുപ്ത എന്നി സംവിധായകർക്ക് പകരക്കാരൻ ആയിട്ടായിരുന്നു ദേവഗട്ട എത്തിയത്. എന്തായാലും കൂടുതൽ പണം നിക്ഷേപിക്കുന്നതിനേക്കാൾ സീരിസ് വേണ്ടെന്ന് വെക്കുന്നതാണ് നല്ലത് എന്നാണ് നെറ്റ് ഫ്ളിക്സ് തീരുമാനിച്ചിരിക്കുന്നത്. നിക്ഷേപിച്ച 150 കോടികിട്ടാക്കടമായി കണക്കാക്കിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്.


