പോൺ വീഡിയോ നിർമ്മിച്ച കേസിൽ നടി ഗഹന വസിഷ്ടിന്റെ അറസ്റ്റ്‌

 പോൺ വീഡിയോ നിർമ്മിച്ച കേസിൽ നടി ഗഹന വസിഷ്ടിന്റെ അറസ്റ്റ്‌

പോൺ വീഡിയോ നിർമ്മിച്ച കേസിൽ നടി ഗഹന വസിഷ്ടിന്റെ അറസ്റ്റ്‌ തടഞ്ഞ് സുപ്രീം കോടതി. ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ഉൾപ്പെട്ട പോൺ വീഡിയോ നിർമാണ കേസിൽ നടി ഗഹന വസിഷ്ടിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി.

എന്നാൽ കേസിൽ രാജ് കുന്ദ്ര ഉൾപ്പെടെ ഉള്ളവർ അറസ്റ്റിൽ ആയതോടെ വീണ്ടും ഗഹനിയുടെപങ്കിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ആദ്യ കേസിൽജാമ്യം നേടിയ ശേഷംനടി ഗഹന വസിഷ്ടിന് സംഭവത്തിൽ പങ്കുണ്ടെന്ന് ചൂണ്ടികാട്ടി മുബൈ പോലീസ് മൂന്ന് തവണ കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. എന്നാൽ പോലീസിന് പുതിയ വിവരങ്ങളൊന്നും നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്നടി യുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്.

അതെ സമയം പോലീസ് അന്വേഷണവുമായി സഹകരികരിക്കാൻ കോടതി നടിയോട് നിർദേശിച്ചു.നീല ചിത്രകേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ നടി ഗഹന വസിഷ്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടതായി ഗഹന വെളിപ്പെടുത്തിയിരുന്നു.നീല ചിത്ര കേസിൽ നടിയും മോഡലുമായ ഗഹന വസിഷ്ട് എന്ന വന്ദന ദിവാരിയെഫെബ്രുവരിയിലാണ് മൂബൈ പോലീസ് അറസ്റ്റ് ചെയ്തത്.

പണം നൽകിയൽ അറസ്റ്റ് ഒഴിവാക്കുമെന്നായിരുന്നു വാഗ്ദാനം. തെറ്റൊന്നും ചെയ്തിട്ടില്ലേന്ന് വിശ്വസിക്കുന്നത് കൊണ്ട് കൈക്കൂലി നൽകാനാവില്ലെന്ന് ഗഹന വസിഷ്ട് പറഞ്ഞു. പോലിസ് കസ്റ്റഡിയിൽ കഴിയുമ്പോഴാണ് രാജ് കുന്ദ്രയുടെയും എക്താ കപൂരിന്റെയുംപേര് പറയാൻ നിർബന്ധിച്ചത് എന്ന് ഗഹന പറയുന്നു.നീല ചിത്രങ്ങൾ ചിത്രീകരിച്ച്പ്രജരിപ്പിച്ചതിനു ജൂലൈ 19ന് അറസ്റ്റ് ചെയ്യപ്പെട്ട രാജ് കുന്ദ്ര ജുഡീഷ്യൽ കസ്റ്റഡിയിൽകഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry