കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

സർക്കാർ ജോലി ഒക്കെ ആയ സ്ഥിതിക്ക് സിനിമയൊക്കെ വിടാം..
വലിയൊരു സിനിമ കുടുംബത്തിൽ നിന്നുമെത്തി മലയാളികളുടെ പ്രിയ താരമായിമാറിയ ആളാണ് കുഞ്ചാക്കോ ബോബൻ.ചോക്ലേറ്റ് ഹീറോ ആയി അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് കുഞ്ചാക്കോ ബോബൻ

ചുരുങ്ങിയ സമയം കൊണ്ടാണ് നമ്മുടെ സ്വന്തം ചാക്കോച്ചൻ ആയത്. സമൂഹമാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്ന ആളു കൂടിയാണ് കുഞ്ചാക്കോ ബോബൻ. ഇദ്ദേഹം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളും അതിനു നൽകുന്ന ക്യാപ്ഷനുകളും ഒക്കെ ഒരേപോലെ ആരാധകരെ രസിപ്പിക്കാറുണ്ട്.ഇപ്പോഴിതാ അത്തരം ഒരു പോസ്റ്റുമായാണ് ചാക്കോച്ചന്റെ വരവ്.



അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റായി. പണ്ട് കത്തുകൾ കൊണ്ട് തന്നിരുന്ന പോസ്റ്മാന്റെ പ്രാർത്ഥന എന്ന് കുറിച്ചുകൊണ്ടാണ് ചാക്കോച്ചൻ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്.കർണാടകയിൽ പ്രൈമറി സ്കൂൾ കുട്ടികളുടെ പാഠപുസ്തകത്തിലെ പേജ് ആണ് ചിത്രം. ചിത്രത്തിൽ നഴ്സ്,പോലീസ്, ഡോക്ടർ എന്നിവർക്കൊപ്പം പോസ്റ്മാനായി ചാക്കോച്ചന്റെ ചിത്രമാണ് അച്ചടിച്ചിരിക്കുന്നത്. 2010ൽ റിലീസ് ആയ ഒരിടത്തൊരു പോസ്റ്റുമാൻഎന്ന സിനിമയിൽ നിന്നുമുള്ള ചിത്രമാണ് പാഠപുസ്കത്തിൽവന്നിരിക്കുന്നത്. സർക്കാർ ജോലി ഒക്കെ ആയ സ്ഥിതിക്ക് സിനിമയൊക്കെ വിട്ട് കർണാടകയിൽ പോവുകയാണോ എന്ന് തുടങ്ങി രസകരമായ കമന്റുകളും പോസ്റ്റിനു താഴെ കാണാം.


