പാന്റ് ഇടാൻ മറന്നതാകും പാവം

രശ്മിക മന്ദനയുടെ പുതിയ ലുക്കിനെ ട്രോളി സോഷ്യൽ മീഡിയ.നാഷണൽ ക്രഷ് എന്നാണ് നടി രശ്മിക മന്ദാന അറിയപ്പെടുന്നത്.കന്നഡ സിനിമയിലൂടെ അഭിനയം തുടങ്ങിയ താരം വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമ പ്രേമികളുടെ മുഴുവൻ ഇഷ്ടം പിടിച്ചുപറ്റുകയായിരുന്നു.

തെലുങ്ക് ചിത്രം പുഷ്പ ആയിരുന്നു താരത്തിന്റെതായി അവസാനം പുറത്ത് ഇറങ്ങിയ ചിത്രം.താരത്തിന്റെ പ്രകടനം മികച്ച പ്രശംസ നേടിയിരുന്നു.ഒരുപിടി സിനിമകളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ തീ പോലെ പടരാറുണ്ട്.യുവ നടിമാരിൽ അത്രയധികം ആരാധകരാണ് താരത്തിന് ഉള്ളത്.എന്നാൽ ഇപ്പോൾ തന്റെ വസ്ത്രധാരണത്തിന്റെപേരിൽ താരം ട്രോൾ ഏറ്റുവാങ്ങുകയാണ്.രശ്മികയുടെ എയർപോർട്ട് ലുക്ക് ആണ് ഏറെ വിമർശനം നേരിടുന്നത്.



സ്വെറ്റ് ഷർട്ടും ഡെനിം ഷോർട്സും ആയിരുന്നു രശ്മികയുടെ വേഷം.ഷോർട്സിന്റെ ഇറക്കം കുറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്.തിരക്കിനിടയിൽ പാന്റ്സ് ധരിക്കാൻ മറന്നോ എന്നാണ് താരത്തിന്റസ്റ്റൈലിനെ ട്രോളി ചിലർ ചോദിക്കുന്നത്.അതേസമയം ചിലർ വിമർശനവുമായി എത്തുന്നുണ്ട്. പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്നിങ്ങനെ ആണ് നടിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ.അതേസമയം താരത്തെ പിന്തുണച്ച് ആരാധകരും എത്തുന്നുണ്ട്.രശ്മിക എന്ത് ധരിക്കണം എന്നുള്ളത് അവരുടെ വസ്ത്ര സ്വാതന്ത്ര്യം ആണ് എന്ന് പറഞ്ഞാണ് ആരാധകർ താരത്തെ പിന്തുണക്കുന്നത്.


