പാമ്പിന്റെ വിഷം പ്രോട്ടീൻ ആണ്, അത് കഴിച്ചാൽ ഒന്നും സംഭവിക്കില്ല

 പാമ്പിന്റെ വിഷം പ്രോട്ടീൻ ആണ്, അത് കഴിച്ചാൽ ഒന്നും സംഭവിക്കില്ല

രക്തത്തിൽ കൂടെ ശരീരത്തിൽ എത്തിയാലാണ് അപകടം സംഭവിക്കുന്നത് എന്ന അറിവ്‌ ആദ്യം കേൾക്കുന്നത് വാവ സുരേഷിന്റെ അടുത്ത് നിന്നാണ്.പാമ്പിന് ചെവി കേൾക്കില്ല, പാമ്പാട്ടികളുടെ പാട്ട് കേട്ടിട്ടല്ല പാമ്പുകൾ ആടുന്നത് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.പക്ഷെ ആ കുഴൽ നീങ്ങുന്നതനുസരിച്ചു പാമ്പ്
കൊത്താൻ aim ചെയ്യുന്നതാണ് എന്നും, ഒരു ടൈമിങ്ങിനു കിട്ടിയാൽ കൊത്തും എന്നും വാവ സുരേഷ് ഡെമോൺസ്‌ട്രേറ്റ് കാണിച്ചു തന്നപ്പോൾ ആണ് മനസിലായത്.

പാമ്പ് വരാതിരിക്കാൻ വെളുത്തുള്ളി തുടങ്ങിയ സംഗതികൾ ചതച്ചു വെളളത്തിൽ കലക്കി തളിച്ചാൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നും പറഞ്ഞു കേൾക്കുന്നത് വാവ സുരേഷിന്റെ അടുത്തുനിന്നാണ്. ഇത് പല ആളുകളും ഇപ്പോഴും വിശ്വസിക്കുന്ന ആചാരമാണ്.ഇത്രെയും മാത്രമല്ലാ, പാമ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന നിരവധി അന്ധവിശ്വാസങ്ങളും തെറ്റാണ് പലപ്പോഴായി വാവ സുരേഷ് പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇപ്പോൾ ഉദാഹരിക്കപ്പെട്ടിട്ടുള്ള പല ആസ്ഥാന നാഷണൽ ജോഗ്രഫിക്കാർ ആരും ഇങ്ങനെ അന്ധവിശ്വാസങ്ങൾ മാറ്റാൻ കാര്യമായ ശ്രമം നടത്തിയിട്ടുണ്ടോ ?
അതുപോട്ടെ, ഈ പറയുന്ന ആരെങ്കിലും വാവ സുരേഷ് ചെയ്യുന്ന പോലെ വിളിച്ചാൽ വിളിപ്പുറത്തുവന്നു ഫ്രീയായി ചെയ്തു തന്നിട്ട് പോകുമോ ?
അവരൊക്കെ എത്രമാത്രം സാധാരണക്കാരന് ആക്സിസിബിൾ ആണ് എന്നും പരിശോധിക്കുന്നത് നല്ലതാണ്.പക്ഷെ പാമ്പിനെ പിടിക്കുന്ന രീതി അശാശ്ത്രീയമാണ് എന്നതിൽ സംശയം ഒന്നും ഇല്ല. വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല എന്നതും വസ്തുത തന്നെ. അതിനെ ന്യായീകരിക്കുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.
ഒരു പാമ്പുകടിയേറ്റപ്പോൾ ഇങ്ങനെ താറടിക്കാൻ മാത്രം മോശക്കാരനാണ് വാവ സുരേഷ് എന്ന് തോന്നുന്നില്ല.
അദ്ദേഹം പൂർണ ആരോഗ്യവാനായി തിരിച്ചെത്തട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry