വാവാ സുരേഷിന്റെ നില മെച്ചപ്പെട്ടു വരികയാണ്

 വാവാ സുരേഷിന്റെ നില മെച്ചപ്പെട്ടു വരികയാണ്

കോട്ടയത്ത്‌ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ നില മെച്ചപ്പെട്ടു വരികയാണ്. വാവാ സുരേഷിനെ പാമ്പ് കടിച്ചതിന് ശേഷം ഒട്ടേറെപേരാണ് അദ്ദേഹത്തിന് നേരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.

അശാസ്ത്രീയമായ രീതിയിൽ ആണ് വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് എന്നും ഇത് സ്വന്തംജീവനൊപ്പം മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും എന്നും ആരോപണം ഉയർന്നു വരുന്നു. സിനിമ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പലരും പ്രാർത്ഥനയ്ക്ക് ഒപ്പം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെയായിഈ ദിവസങ്ങളിൽ മുന്നോട്ടുവന്നു.

ഇത്തരത്തിൽ ഒരു സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകനായ അരുൺ കുമാർ വാവാ സുരേഷിനെ പറ്റി ചില കാര്യങ്ങൾ ഫേസ്ബുക്കിൽ കുറിച്ചത്.പ്രിയ സുരേഷ് അടുത്ത സുഹൃത്താണ്.ഉള്ളിൽ ആവോളം അളവില്ലാത്ത സ്നേഹമാണ്.തീർത്തും ലളിതമായ രീതികൾ.ഒട്ടും ശാസ്ത്രീയമല്ലെങ്കിലും ആകാശം മുട്ടെ ആത്മവിശ്വാസമാണ്കരുത്ത് അത് തന്നെയാണ് വിനയായതും.ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും ശക്തിയെറിയ പാമ്പ് കടിയാണ് ഇപ്പോൾ ഏറ്റത്.ഒരു ഡസൻ ആളുകളെ കൊല്ലാനുള്ള വിഷം അകത്ത് എത്തിയിട്ടുണ്ടാകും എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.എന്റെ ജനകീയ കോടതി പ്രോഗ്രാമിൽ റസ്ക്യു കിറ്റില്ലാതെ റിസ്ക് എടുക്കരുത് എന്ന് ഞാൻ അഭിപ്രായപെട്ടു.

ഇനി ഞാൻ പാമ്പ് പിടിക്കില്ലെന്നുപറഞ്ഞ് നിങ്ങൾ അന്ന് പിണങ്ങി.നിങ്ങളുടെ സ്നേഹം തീരെ വേണ്ടാത്ത ഒരു ജീവിയെ താലോലിച്ച് അപകടത്തിൽ ആകരുത് എന്ന മുന്നറിയിപ്പുകൾ എത്രയോ വട്ടം സൗമ്യമായി ലംഘിച്ച്കൊടും വിശപ്പാമ്പുകളെ നിങ്ങൾ തേടിപോയി. സുരേഷിന്റെ ഫാൻസ് യഥാർത്ഥത്തിൽ സുരേഷിന്റെ ജീവൻ വെച്ച് കളിക്കുകയാണ് എന്നതാണ് ശരി. തിരികെ വരൂ പ്രിയപെട്ടവനെ. അരുൺ കുമാറിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry