ദുൽഖർ സൗബിൻ ഒന്നിക്കുന്ന ഓതിരം കടകം ഷൂട്ടിംഗ് ഫെബ്രുവരിയിൽ

 ദുൽഖർ സൗബിൻ ഒന്നിക്കുന്ന ഓതിരം കടകം ഷൂട്ടിംഗ് ഫെബ്രുവരിയിൽ

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ ആരംഭിക്കാൻ ഇരിക്കുകയാണ്. നിലവിൽ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം മറ്റൊന്നും അല്ല. മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടായ ദുൽഖർ സൗബിൻ ഷാഹിർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഒതിരം കടകം ആണ്.

പറവ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച സൗബിൻ ഷാഹിറും അതേ സിനിമയിൽ 20 മിനിറ്റോളം നീണ്ടുനിൽക്കുന്ന ഗസ്റ്റ്‌ റോളിൽ വന്ന് കരയിപ്പിച്ച ദുൽകരും ഒന്നിക്കുന്നുഎന്ന വാർത്ത പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരുന്നു.ദുൽഖർ വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്നചിത്രം കോമഡി ഫീൽ ഗുഡ് എന്റർടൈൻ എന്നാണ് സൂചന.അടുത്ത മാസം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.

ദുൽഖർ സൽമാൻ നായകനാകുമ്പോൾ നായികയായി കല്യാണി പ്രിയദർശനോ ഐശ്വര്യ ലക്ഷ്മിയോ എത്തും. ഇവരെക്കൂടാതെ അർജുൻ അശോകൻ,ഷൈജു കുറുപ്പ്, ശ്രീനാഥ് ഭാസി,നസ്ലൻ,ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ എത്തും. താരനിർണയം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ അപ്ഡേറ്റ് ഉടനെ തന്നെ ഉണ്ടാകും. ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റർ ആക്കിയ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കാത്തിരിക്കാം മറ്റൊരു മികച്ച ചിത്രത്തിനായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry