നായകനായി ദുൽഖറാണോ പ്രണവ് ആണോ എത്തുക

മിന്നൽ മുരളി എന്ന ഒറ്റ ചിത്രം കൊണ്ട് ലോകമെമ്പാടും ആരാദകരെ സൃഷ്‌ടിച്ച സംവിധായകൻ ആണ് ബേസിൽ ജോസഫ്.നടനും സംവിധായകനുമായ ബേസിൽ ഇതുവരെ മൂന്ന് സിനിമകൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു.

എന്നാൽ ആ മൂന്ന് സിനിമകൾ കൊണ്ട് മലയാള സിനിമയിലെ ഗ്യാരന്റി ഉള്ള സംവിധായാകരുടെ നിരയിലാണ് ബേസിൽ നടന്ന് കയറി ഇരിക്കുന്നത്.അതുകൊണ്ട് തന്നെ വമ്പൻ വിജയമായ മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫ് സാവിധാനംചെയ്യുന്ന അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് ബേസിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാള സിനിമയിലെ യുവതാരങ്ങൾ ആയ പ്രണവ് മോഹൻലാലോ ദുൽഖർ സൽമാനോ നായകനാകും.


തന്റെ മുൻ ചിത്രങ്ങളെപ്പോലെ ഈ സിനിമയും കംപ്ലീറ്റ് എന്റർടെയിൻയ്മെന്റ് തന്നെയായിരിക്കും. എന്നാൽ നായകനായി ദുൽഖറാണോ പ്രണവ് ആണോ എത്തുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വൈകാതെതന്നെ ഒഫീഷ്യൽ അനൗൺസ്മെന്റ് പ്രതീക്ഷിക്കാം.

