ആദ്യ കണ്മണിയെ വരവേൽക്കാൻ ഉള്ള ഒരുക്കത്തിലാണ് യുവ മൃദുല ദമ്പതിമാർ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്.സീരിയൽതാരം തന്നെയായ യുവ കൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്.

ആദ്യ കണ്മണിയെ വരവേൽക്കാൻ ഉള്ള ഒരുക്കത്തിലാണ് യുവ മൃദുല ദമ്പതിമാർ. മൃദുലക്ക് ഒപ്പം തന്നെ അനിയത്തി പാർവതി വിജയും അമ്മയാകാൻ ഉള്ള തയ്യാറെടുപ്പിലാണ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര കുടുംബവിളക്കി ലൂടെയാണ് പാർവതി അഭിനയരംഗത്തേക്ക് എത്തിയത്.



ശീതൾ എന്ന കഥാപാത്രമായെത്തിയ പാർവതി വിവാഹശേഷം സീരിയലിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ ലേബർ റൂമിൽ നിന്നുള്ള അനിയത്തിയുടെ വീഡിയോയാണ് മൃദുല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.


