മാലിദ്വീപിൽ കറങ്ങി അടിച്ചു കത്രീന.

വിക്കിയെ തിരഞ്ഞ് ആരാധകർ.ബോളിവുഡിൽ ഏറെ ആരാധകരുള്ള നടിയാണ് കത്രീന കൈഫ്. പ്രായത്തെ വെല്ലുന്ന ശരീരസൗന്ദര്യവും അഭിനയ മികവുമാണ് താരത്തിന് ഇത്രയും ആരാധകരെ നേടിക്കൊടുത്തത്.

ഇപ്പോൾ ബോളിവുഡിൽ അഭിനയത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികളിൽ ഒരാളാണ് കത്രീന കൈഫ്. ഒരുപാട് ഗോസിപ്പുകൾക്ക് ഇടയിലും വിമർശനങ്ങൾക്കു ഒടുവിലുമാണ് കത്രീനയും വിക്കി കൗശലും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണം നടക്കുന്നത് വരെ ഇതിനെപ്പറ്റി ഔദ്യോഗികമായി ഇരുവരും ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു.ബോളിവുഡ് കണ്ട പ്രൗഢഗംഭീരമായ വിവാഹങ്ങളിൽ ഒന്ന് തന്നെയായിരുന്നു കത്രീന വിക്കി വിവാഹം. വിവാഹ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.



രാജസ്ഥാനിലെ സവായി മൊത്‌പുർ ജില്ലയിലെസിക്സ് സെൻസ് ഫോർ ബർവാരിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.വിക്കി കത്രീന വിവാഹത്തിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുംമാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ കത്രീനയുടെ ഇൻസ്റ്റഗ്രാം ഫോട്ടോകളാണ്ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മാലി ദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ ആണ്ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.കത്രീന തന്നെയാണ്ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ അടുത്തിടെ പകർത്തിയത് ആണോ അതോ ഹണിമൂണിൽ നിന്നുള്ള ചിത്രങ്ങൾ ആണോ എന്ന് വ്യക്തമല്ല.നീയോൺ ഗ്രീനും ബ്ലു ആൻഡ് വൈറ്റ് നിറത്തിലുള്ള സ്വിമ്മിംഗ് വെയർ ഉള്ള ചിത്രങ്ങൾ ആണ് കത്രീന പുതുതായി പോസ്റ്റ് ചെയ്തത്.


ചിത്രത്തിൽ വിക്കിയെ കാണാത്തതാണ് ആരാധകരിൽ നിരാശ ഉണർത്തുന്നത്.കമന്റുകളിൽ വിക്കിയെ അന്വേഷിക്കുന്നവരും കുറവല്ല. അതേസമയം സൽമാൻ ഖാൻ നായകനാകുന്ന ടൈഗർ ത്രീ ആണ് കത്രീനയുടെ അടുത്ത സിനിമ . കത്രീനയുടെ ആദ്യ കാമുകനായിരുന്നു സൽമാൻ ഖാൻ. വിവാഹത്തിന് താരം കത്രീനയ്ക്ക്കൊടുത്ത വിലകൂടിയ സമ്മാനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.


