നിന്നെ വിവാഹം കഴിക്കാൻ ആരും വരില്ല ആൺ സുഹൃത്ത് പറഞ്ഞതിനെ കുറിച്ച് നടി.

ബോളിവുഡിലെ മുൻനിരനായികമാരിൽ ഒരാളായി വളർന്ന് വരുന്ന താരമാണ് കൃതി സനൻ.ആരുടെയും പിന്തുണ ഇല്ലാതെ ആണ് താരം ഈ മേഖലയിൽ എത്തിപ്പെട്ടത്. പറയാൻ പോലും ഒരു ഗോഡ് ഫാദർ ഇല്ലാതെ ഓരോ പടവുകളും താരം ചവിട്ടി കയറി.

താരം നായികയായി പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മിമി.ചിത്രം ഒരു സൂപ്പർ ഹിറ്റ് തന്നെയായിരുന്നു.ചിത്രത്തിന്റെ വിജയം താരത്തിന് ഏറെ പ്രശംസയാണ് നേടി കൊടുത്തത്.ബോളിവുഡിൽ തന്റെതായ ഒരു ഇടം കണ്ടെത്തുകയാണ് താരം. ഇപ്പോൾ തന്നെ അഭിനയത്തെ കുടുംബവും സുഹൃത്തുക്കളും എങ്ങനെയാണ് നോക്കി കണ്ടതിനെ കുറിച്ചാണ് കൃതി സംസാരിക്കുന്നത്.



അവരുടെ പ്രതികരണങ്ങളെ കുറിച്ച് ആദ്യമായി തുറന്ന് വെളിപ്പെടുത്തുകയാണ് താരം.തന്റെ വിവാഹത്തെ കുറിച്ച് അവർ ആശങ്കപെട്ടിരുന്നു എന്നാണ് കൃതി പറയുന്നത്.നടിമാരെ ആരും വിവാഹം കഴിക്കില്ല എന്നായിരുന്നു അവരുടെ ധാരണ.നടിയെയും മോഡലിനെയും ആരും വിവാഹം ചെയ്യില്ല അവരുടെ വിവാഹം വൈകും. ഇതൊക്കെ കേൾക്കുമ്പോൾ തനിക്ക് ചിരിയാണ് വന്നത്.അങ്ങനെയുള്ള വർത്തമാനങ്ങൾ കേട്ട് ഞാൻഒരുപാട് ചിരിച്ചിട്ടുണ്ട്.ഒരു അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ വെക്തമാക്കിയത്.



തന്റെ ആൺ സുഹൃത്തുക്കൾ പോലും താൻ നടിയായി മാറിയാൽ കല്യാണം നടക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു അത് തന്നെ അത്ഭുതപെടുത്തി.കല്യാണം ഒരു പ്രശ്നം ആകുമെന്ന് തന്റെ ഒരു സുഹൃത്ത് പറഞ്ഞു.പുതു തലമുറയിൽ ഉള്ളവർ പോലും ഇങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് കേട്ടപ്പോൾ താൻ ഞെട്ടി.


