കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

റിലീസ് തീയതി ഉറപ്പിച്ച്കൊണ്ടുള്ള ഒരു കിടിലൻ ടീസർ ഉടനെ
മെഗാസ്റ്റാർ മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളിൽ പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മപർവം.മലയാളത്തിലെ ആദ്യത്തെ സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ മൂവി ഒരുക്കിയ അമൽ നീരദ് വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഭീഷ്മയുടെ ഹൈലൈറ്റ്.

നിലവിൽ ഫെബ്രുവരി 24ന് വേൾഡ് വൈഡ് റിലീസ് ഉറപ്പിച്ച് ചിത്രത്തിന്റെ റിലീസ് മാറ്റിയതായി സോഷ്യൽ മീഡിയയിൽ ഒരുപാട് വാർത്തകൾ വന്നിരുന്നു. കോവിഡിന്റെ മൂന്നാം തരംഗം മൂലം പല ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ റിലീസ് മാറ്റിയതും തിയേറ്റർ അടച്ചിട്ടിരിക്കുന്നത് എല്ലാമായിരുന്നു ഇത്തരത്തിലുള്ള പ്രചാരണത്തിന് വഴിയൊരുക്കിയത്.



എന്നാൽ ഇപ്പോഴിതാ എല്ലാ റൂമറുകളും അവസാനമിട്ടുകൊണ്ട് അണിയറ പ്രവർത്തകർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫെബ്രുവരി ആദ്യവാരത്തിൽ കോവിഡ് വ്യാപനവും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയതിനുശേഷം ആവും സിനിമയുടെ റിലീസ് മാറ്റുന്നതിനെ കുറിച്ച് ചർച്ച ചെയ്യുക എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ വിവരം .


നിലവിൽ നേരെത്തെ നിശ്ചയിച്ചപ്രകാരം ഫെബ്രുവരി 24 ന് തന്നെ ഭീഷ്മ തീയേറ്ററുകളിലെത്തും. റിലീസ് തീയതി ഉറപ്പിച്ച്കൊണ്ടുള്ള ഒരു കിടിലൻ ടീസർ ഉടനെ തന്നെ പ്രതീക്ഷിക്കാം.

