വയലറ്റ് ഗൗണിൽ അതി സുന്ദരിയായി മഹിമ.

ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും.മലയാളത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടിയാണ് മഹിമ നമ്പ്യാർ.കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെആണ് മഹിമഅഭിനയത്തിൽ അരങ്ങേറുന്നത്.

15 വയസ്സായിരുന്നു താരത്തിന് ചിത്രത്തിലെ നായകനായ ദിലീപിന്റെ സഹോദരിയുടെ വേഷംചെയ്തപ്പോൾ.പരസ്യമോഡൽ ആയി ജോലി ചെയ്തിട്ടുണ്ട് താരം. ഇതിനിടയിൽ ഒരു തമിഴ് ചിത്രത്തിൽനിന്ന് ക്ഷണം ലഭിച്ചു. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ കാരണംആ ക്ഷണം മഹിമ നിരസിക്കുകയും ചെയ്തു.സടൈ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറുന്നത്.



പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു താരം ഈ ചിത്രത്തിൽ അഭിനയിച്ചത്.അരിവഴകിഎന്ന കഥാപാത്രം ആണ് താരം ഇതിൽ ചെയ്തത്.ഇതിന് ശേഷം നാല് തമിഴ് ചിത്രങ്ങളിൽ താരം അഭിനയിച്ചു.ഈ സമയത്ത് തന്നെ സ്കൂൾ വിദ്യാഭ്യാസവും താരം പൂർത്തിയാക്കി.താരം അഭിനയിക്കുന്ന പല ചിത്രങ്ങളും പുറത്ത് ഇറങ്ങാൻ ഉണ്ട്.ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പ്രൈവറ്റ് ആയി താരം പഠിക്കുന്നുണ്ട്.


കാസർഗോഡ് സ്വദേശിനിയാണ് മഹിമ. നല്ലൊരു ക്ലാസിക് നർത്തകിയും പാട്ടുകാരിയും ആണ് താരം.ഇപ്പോൾ താരം പങ്കുവെച്ച ചില ചിത്രങ്ങൾ ആണ്ശ്രദ്ധ നേടുന്നത്.വയലറ്റ് നിറത്തിലുള്ള ഗൗണിൽ അതി സുന്ദരിയായി താരത്തെ കാണാം. ബീച്ചിൽനിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.നിരവധി പേരാണ് ഇതിന് മികച്ച പ്രതികരണവുമായി എത്തുന്നത്.

