ആരാധകരെ ഞെട്ടിച്ച് ഭാവനയുടെ വർക്ഔട് വീഡിയോ

  ആരാധകരെ ഞെട്ടിച്ച് ഭാവനയുടെ വർക്ഔട് വീഡിയോ

  ആരാധകരെ ഞെട്ടിച്ച് ഭാവനയുടെ വർക്ഔട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് ഭാവന.

  മലയാള സിനിമ രംഗത്ത് ഇപ്പോൾ ഒട്ടും സജീവമല്ലാത്ത താരം ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കുന്നത് ഇതര ഭാഷചിത്രങ്ങളിൽ ആണ്.ഇപ്പോൾ ഒരു കന്നഡ ചിത്രത്തിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്.മറ്റു ഭാഷകളിലേക്ക് ചെക്കെറിയെങ്കിലും മലയാളികൾക്ക് ഇന്നും ഭാവന പ്രിയപെട്ടവൾ തന്നെ.5വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനുംശേഷമാണ് ഭാവനയും കന്നഡ നിർമാതാവ് നവീനും വിവാഹിതർ ആകുന്നത്.

  വിവാഹ ശേഷം ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമയോടൊപ്പം തന്നെ ഫിറ്റ്നസിലും ശ്രദ്ധ പുലർത്തുന്ന താരത്തിന്റെ വർക്ഔട് വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  ഇപ്പോൾ ഈ വീഡിയോ വീണ്ടും വൈറലായി മാറുകയാണ്. ജിം ട്രൈനെർക്കൊപ്പം ഒരുമിച്ചു വർക്ക്‌ഔട്ട്‌ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി വ്യക്തികളാണ് താരത്തെ പിന്തുണച്ച് എത്തുന്നത്.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry