കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

അമ്മയുടെ അല്ലെ മകൾ. ആരാദ്യയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ.
ലോകമെമ്പാടും ആരാധകർ ഉള്ള നടിയാണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചനുമായുള്ള വിവാഹവുംപിന്നീട് ഒരു കുഞ്ഞിന്റെ വരവും എല്ലാം താരത്തെ ഒരു കുടുംബിനി ആക്കി മാറ്റി. മകൾ ആരാദ്യക്കു വേണ്ടി തന്റെ കരിയർ മാറ്റിവെച്ച അമ്മയാണ് ഐശ്വര്യ.

അതിന്റെ ഗുണങ്ങൾ മകൾ ആരാദ്യയിലും കാണാനുണ്ട് എന്നാണ് ആരാധകരും പറയുന്നത്.കാരണം ഐശ്വര്യറായുടെയും അഭിഷേക് ബച്ചന്റെയും മകൾആരാധ്യ ബച്ചന്റെ പുതിയ ഒരു വീഡിയോ ആരാധകർക്കിടയിൽ വൈറൽ ആവുകയാണ്.സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ സാരെ ജഹാംസെ അച്ചാ, വന്ദേമാതരം എന്നീ പാട്ടുകൾ പാടിയ ആരാദ്യയുടെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



വീഡിയോയിൽ വെള്ള നിറമുള്ള സൽവാറുംഓറഞ്ച് ദുപ്പട്ടയും ധരിച്ച് പാട്ടുപാടി പെർഫോം ചെയ്യുന്ന ആരാദ്യയെ ആണ് കാണാൻ ആവുക.ബാക്ഗ്രൗണ്ടിൽ ഇന്ത്യയുടെ ദേശീയ പതാകയും കാണാം.വീഡിയോ വൈറൽ ആയതോടെ പതിവ്പോലെ നിരവധി ഐശ്വര്യ ആരാധകർ ആണ് മകൾക്കും സ്നേഹം അറിയിച്ച് എത്തിയത്.


