ഹൃതിക് വീണ്ടും പ്രണയത്തിൽ,കാമുകിയുടെ കരം പിടിച്ചു താരം

വൈറൽ ചിത്രങ്ങളിലെ പെൺകുട്ടി ഈ യുവ നടി.ബൊളീവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോടിയായിരുന്നു സൂസൈൻ ഖാനും ഹൃതിക് റോഷനും.കുട്ടികാലം തൊട്ടുള്ള പരിജയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

മാതൃകദമ്പതികൾ ആയിട്ടായിരുന്നു ഇരുവരെയും പലരും കണ്ടത്.എന്നാൽ 2014 ഹൃതിക്നും സൂസൈനും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു.പിന്നാലെ ഇരുവരും പിരിയുകയും ചെയ്തു. സിനിമാ ലോകത്തേയും ആരാധകരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു സുസൈനും ഹൃതിക്കും തമ്മിലുള്ള വിവാഹ മോചനം. വിവാഹബന്ധം അവസാനിപ്പിച്ചതിനു ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഹൃതിക്കും സുസൈനും



മക്കളുടെ ഉത്തരവാദിത്വം പങ്കിടുന്ന ഇരുവരും ഒരുമിച്ച് ഇപ്പോൾ യാത്രകളും നടത്താറുണ്ട്. എന്തായാലും ജീവിതത്തിൽ മുന്നോട്ടു പോവുകയാണ്സുസൈനും ഹൃതിക്കും. ഹൃതികുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിനു ശേഷം സൂസൈൻ ഇപ്പോൾ മറ്റൊരു പ്രണയത്തിൽ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു.അർസലൻ ഗോണിയും സുസൈനും തമ്മിൽ പ്രണയത്തിൽ ആണ്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽവൈറൽ ആയി മാറാറുണ്ട്. ഇപ്പോഴിതാ ഹൃതിക്കും തന്റെ ജീവിതത്തിൽ മുന്നോട്ടു പോവുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു കഫേയിൽ നിന്നുള്ള ഹൃതിക് റോഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ഹൃതിക്കിനൊപ്പം ഒരു പെൺകുട്ടിയും ഉണ്ട്. ഇരുവരും കൈകൾ കോർത്തുപിടിച്ച് കൊണ്ടാണ് കഫേയിൽ നിന്നുംപുറത്തേക്ക് വരുന്നത്.ഈ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.എന്നാൽ മാസ്ക് ധരിച്ചിരിക്കുന്നതിനാൽ പെൺകുട്ടിയുടെ മുഖം വ്യക്തമല്ല. ഇതോടെ പെൺകുട്ടി ആരെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. പെൺകുട്ടി ആരെന്ന ചോദ്യത്തിന് സോഷ്യൽ മീഡിയഉത്തരങ്ങളും കണ്ടെത്തിയിട്ടുണ്ട്.ചിലർ പറഞ്ഞത് ചിത്രത്തിൽ ഹൃതിക്കിനൊപ്പം ഉള്ളത് കുടുംബാംഗം ആരോ ആണെയിരുന്നു.എന്നാൽഹൃതിക്കിന്‌ഒപ്പം ബന്ധു അല്ലെന്നുംയുവ നടി സെബാ ആസാദ് ആണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

