ആ കാര്യം മാത്രം ഞാൻ ചെയ്യില്ല..!

പ്രേക്ഷകർക്ക്അതിഷ്ടമല്ലെന്ന് എനിക്കറിയാം ലക്ഷ്മി.തന്റെതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. പ്രേക്ഷകർക്ക് എന്നും ലക്ഷ്മിയോട് സ്വന്തം വീട്ടിലെ കുട്ടി എന്ന തരത്തിലുള്ള സ്നേഹമാണ്.

താരത്തെ സ്നേഹത്തോടെ ചിന്നു എന്നാണ് ആരാധകർ വിളിക്കുന്നത്.ലക്ഷ്മിയുടെ അഭിനയചാരുത പ്രമുഖ ചാനൽ സംഘടിപ്പിക്കുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായത്. സമൂഹമാധ്യമങ്ങളിലും നിറ സാന്നിധ്യമാണ് താരം.മാത്രമല്ല ആർ ജെ കൂടിയാണ് ലക്ഷ്മി. ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളുടെ മേക്കോവറുകൾ ആരാധകർക്ക് എന്നുംപ്രിയപ്പെട്ടത് ആകാറുണ്ട്.എന്നാൽ ലക്ഷ്മി അത്തരത്തിൽ ഇതുവരെ ഒരു മേക്ക് ഓവർ നടത്തിയിട്ടില്ല എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്.



അതിന്റെ കാരണം തിരഞ്ഞപ്പോൾ ലക്ഷ്മി പറയുന്നത് ഇങ്ങനെയാണ്. എന്നെ പ്രേക്ഷകർ കൂടുതലായും കാണാൻ ആഗ്രഹിക്കുന്നത് നാടൻ ലുക്കിൽ ആണ്. അതുകൊണ്ട് ഓവർ മേക്കോവറുകൾ ഒഴിവാക്കും. എന്നാൽ ലക്ഷ്മി പ്രമുഖ ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് തന്റെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച്ലക്ഷ്മി തുറന്നു പറയുന്നുണ്ട്. ബ്യൂട്ടിപാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കെ ലക്ഷ്മി പോകാറുള്ളൂ. ത്രെഡിങ്,വാക്സിൻ, വൈറ്റ് ഹെഡ് ബ്ലാക്ക് ഹെഡ് നീക്കുക അങ്ങനെ ക്ലീനപ്പ് ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല.



എനിക്ക് 59 കിലോഗ്രാം ഭാരമെ ഉള്ളൂ. എങ്കിലും സ്ക്രീനിൽ കാണുമ്പോൾ നല്ല തടി ഉള്ളതായി തോന്നും ലക്ഷ്മി പറയുന്നു. സൗന്ദര്യം എന്ന സങ്കല്പത്തെ കുറിച്ചുള്ള ചോദ്യത്തിന് ലക്ഷ്മിയുടെ ഉത്തരമാണ് പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നത്. മറ്റുള്ളവരെ പോസിറ്റീവ് ആക്കുക എന്നുള്ളതാണ് ഒരാളുടെ സൗന്ദര്യം. മറ്റൊരാളുടെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി വിടർത്താനായാൽ അത് വലിയൊരുനേട്ടമല്ലേ. ബാഹ്യ സൗന്ദര്യം അത്ര പ്രധാനമല്ലെന്നാണ് ലക്ഷ്മി പറയുന്നത്.



