അന്നത് ചെയ്യില്ലെന്ന് പറഞ്ഞുഎന്നാൽ ഇന്ന് പറ്റും

മലയാള സിനിമ പ്രേമികൾ സ്നേഹത്തോടെ ഐശ്വര്യ ലക്ഷ്മിയെവിളിക്കുന്നത് ഐഷു എന്നാണ്. ഞണ്ടുകളുടെ നാട്ടിൽ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്ന താരം മായാനദിയിലൂടെയാണ് ആരാധകരുടെ പ്രിയ താരമായി മാറുന്നത്.

സിനിമയിൽ ടോവിനോ യുമായുള്ള ചുംബനരംഗം മലയാളികൾക്കിടയിൽ വളരെ ചർച്ചയായിരുന്നു. ലിപ് ലോക്കിന്റെ പേരിൽ ടോവിനോയെ പ്രശംസിക്കുകയും ഐശ്വര്യ ലക്ഷ്മിയെ വിമർശിക്കുകയും ആയിരുന്നു ചെയ്തത്.ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.



പൊതു ഇടത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നത് മോശം സംഗതിയാണെന്ന പൊതുബോധം നിലനിൽക്കുന്നുണ്ട് എന്നാണ് ഐശ്വര്യലക്ഷ്മി പറയുന്നത്. ചുംബിക്കുന്നത് അതിലും മോശമാണെന്നാണ് ചെറുപ്പം മുതൽനമ്മൾ കേട്ട് വരുന്നത്.പക്ഷെ ഇത് മനുഷ്യന്റെ ശാരീരിക ചോദനകളുടെ ഭാഗം മാത്രമാണെന്നകാര്യംനാം മനസ്സിലാക്കേണ്ട കാര്യം ഉണ്ടെന്നും താരം പറയുന്നു.അതിൽ നാണിക്കേണ്ട കാര്യമില്ല.ചിരി, സന്തോഷം, സങ്കടംഅങ്ങനെ എത്രയോ വികാരങ്ങൾ നാം സിനിമയിൽ കാണിക്കുന്നു ഈ വികാരം മാത്രമായെന്തിന് നാം മറച്ചു വെക്കണം എന്നാണ് വിമർശനങ്ങളോട് ഐശ്വര്യ പ്രതികരിച്ചത്.



വിമർശിക്കുന്നവർ എന്തു വേണമെങ്കിലും പറഞ്ഞോളൂ. ഞാൻ എന്റെ രീതിയിൽ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്.മുൻപ് ഇത്തരം കമന്റുകൾ എന്നെ വേദനിപ്പിച്ചിരുന്നു.ഇനി അത്തരം രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു എന്നും താരം പറയുന്നു.എന്നാൽ ഇപ്പോൾ എനിക്ക് പക്വത ഉണ്ട്. അതുകൊണ്ട് ഇന്ന് അങ്ങനെയൊരു രംഗം ഉള്ളത് കൊണ്ട് ഒരു നല്ല സിനിമ ഞാൻ ഉപേക്ഷിക്കില്ല എന്നാണ് ഐശ്വര്യ പറയുന്നത്.

