ഹോട്ട് ലുക്കിൽ തിളങ്ങി മീര ജാസ്മിൻ

ചുവപ്പിൽ സുന്ദരി ആയി മീര ജാസ്മിൻ.ബുഡാപെസ്റ്റിലെ അവധിക്കാല ചിത്രങ്ങളുമായി നടി. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി മീര ജാസ്മിൻ.തന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ മീര പോസ്റ്റ് ചെയ്യാറുമുണ്ട്.

താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകർ എറ്റെടുക്കാറുണ്ട്.അത്തരത്തിൽ മീര പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഹംഗറിയുടെ തലസ്ഥാനം ആയ ബുഡാ പെസ്റ്റിൽവെച്ച് പകർത്തിയ ചിത്രമാണ് മീര പങ്ക് വെച്ചത്.ലീവ് ലൈഫ് ഇൻ ഷെഡ്സ് ഓഫ് ബ്റൈറ്റ് ബെർണിങ് റെഡ് എന്ന അടിക്കുറിപ്പോടെ ആണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്.




.ചുവപ്പിൽ അതിസുന്ദരി ആയാണ് മീരയെ ചിത്രത്തിൽ കാണാനാവുക. സ്റ്റൈലിഷ് ലുക്കിലുള്ള മീരയുടെ ഫോട്ടോയ്ക്ക് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം നീണ്ട ഇടവേളക്കുശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ.


