ദുൽഖർ സൽമാൻ ചിത്രം ഹെയ് സിനാമിക ഫെബ്രുവരിയിൽ

റിലീസ് ഉറപ്പിച്ചതോടെ റിലീസ് പ്രതിസന്ധിയിലൂടെ ദുൽഖർ സൽമാൻ ചിത്രം ഹെയ് സിനാമിക.എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ഫെബ്രുവരി 24ന് തീയേറ്ററിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

വൃന്ത മാസ്റ്റർ ആദ്യമായി ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹെയ് സിനാമിക ഫെബ്രുവരി 25നും റിലീസ് ചെയ്യും. ഇങ്ങനെ എങ്കിൽ തമിഴ്നാട്ടിലും ഓവർസീസിലും വലിയൊരു തിരിച്ചടിയാകും ഹെയ് സിനാമികയ്ക്കു ലഭിക്കുക.വലിമൈ പാൻഇന്ത്യൻ റിലീസ് ആയി നാലുഭാഷകളിൽ ആയാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുക.ഗ്രാൻഡ് വേൾഡ് വൈഡ് റിലീസിന് ലക്ഷ്യമിടുന്ന ചിത്രം ഫെബ്രുവരി 24ന് റിലീസ് ആകുന്നതോടെ ദുൽഖറിന്റെ ലോ ബഡ്ജറ്റ് ചിത്രം ഹെയ് സിനാമികയ്ക്ക് സ്ക്രീനുകൾ ഗണ്യമായികുറയും.



സിനിമയുടെ അണിയറ പ്രവർത്തകർ ഈ അവസ്ഥ കണക്കിലെടുത്ത് ചിത്രം ഫെബ്രുവരി രണ്ടാംവാരമോ മൂന്നാംവാരമോ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അങ്ങനെയെങ്കിൽ ഇപ്പോൾ പുതിയ ചിത്രങ്ങളൊന്നും തീയേറ്ററുകളിൽ ഇല്ലാത്തതിനാൽ ഹെയ് സിനാമികയ്ക്ക് മികച്ച ഇനിഷ്യൽ കളക്ഷനുകളും തീയേറ്ററുകളിൽ റണ്ണും ലഭിക്കും. സിനിമയുടെ ഒഫീഷ്യൽ അപ്ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ദുൽഖർ സൽമാൻ, കാജൽ, അതിഥി പ്രധാന വേഷങ്ങളിൽ എത്തുന്നചിത്രം ദുൽഖറിന്റെ കരിയറിലെ നാലാമത്തെ തമിഴ് ചിത്രമാണ്.


