അനുരാജ് പ്രീന ദമ്പതിമാർക്ക് മൂന്നാമത്തെ കുഞ്ഞ് ഓഗസ്റ്റിൽ എത്തും.

അനുരാജ് പ്രീന ദമ്പതിമാർ സോഷ്യൽ ലോകത്ത് വൈറൽ ആണ്. ഇവരെ അറിയാത്ത മലയാളികളും ചുരുക്കമാണ്. സിനിമ ടെലിവിഷൻ താരങ്ങളെ പോലെ തന്നെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇവർക്ക് സോഷ്യൽ മീഡിയ വഴി ലഭിച്ചത്. ചെറുവീഡിയോകളിലൂടെയും വെബ്സീരീസുകളിലൂടെയും എല്ലാം ആരാധകരെ രസിപ്പിക്കുകയാണ് താരങ്ങൾ. രണ്ട് ആൺമക്കളാണ് ദമ്പതിമാർക്ക് ഉള്ളത്.

ഇവരുടെ മൂത്തമകൻ ഋഷി കുട്ടനും ഇവർക്കൊപ്പം വീഡിയോകളിൽ എത്താറുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ആണ് അനുരാജിനും പ്രിനയ്ക്കും രണ്ടാമത്തെ മകൻ ജനിക്കുന്നത്. തങ്ങളുടെ വീഡിയോ കളിലൂടെ ഏവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന താരങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി എത്തുകയാണ്.



മൂന്നാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് അനുരാജും പ്രീനയും. കുടുംബം വലുതാവുക യാണ്.ഞങ്ങളുടെ സ്വപ്നം സഫലമാകുന്നു. മൂന്നാമത്തെ കുഞ്ഞ് ഓഗസ്റ്റിൽ എത്തും. എന്ന് കുറിച്ചുകൊണ്ടാണ് വിശേഷ വാർത്ത പങ്കുവെച്ചത്.



ആശംസകളും പ്രാർത്ഥനകളും ആയി നിരവധി ആരാധകരും കമന്റ് ബോക്സിൽ എത്തി. ആദ്യകാലങ്ങളിൽ ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയ ഇവർ സ്വന്തം ക്രിയേറ്റിവിറ്റിയിലൂടെയാണ് വ്യത്യസ്തരായത്. ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന കണ്ടെന്റുകളാണ് അനുരാജും പ്രീനയും ഒരുക്കുന്നത്.


