പ്രശസ്ത താരം മിയ ഖലീഫ മരിച്ചു അമ്പരന്ന് ആരാധകർ.

വിശദീകരണവുമായി താരം. ഓരോ ചിത്രങ്ങളിലൂടെയും വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് മിയ ഖലീഫ. കരിയറിനെ സംബന്ധിച്ചും വ്യക്തിപരമായ കാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഒരു പോസ്റ്റ്ആണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിടുന്നത്. മിയ ഖലീഫ മരിച്ചു എന്ന രീതിയിലാണ് വ്യാപക പ്രചാരണം നടന്നത്. ഇപ്പോൾ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് താരം. മിയ ഖലീഫയുടെ ഓർമ്മയിൽ എന്ന ക്യാപ്ഷനിൽ താരത്തിന്റെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ആണ് ആരാധകർ തെറ്റിദ്ധരിച്ചത്. തുടർന്ന് പലരും താരത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.


എന്നാൽ പോസ്റ്റ് കൃത്യമായി വായിക്കാത്തതാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മിയ ഖലീഫയെ സ്നേഹിക്കുന്നവർ അവരെ ഓർമ്മിച്ച് പ്രൊഫൈൽ സന്ദർശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. കവർ ഫോട്ടോയും കാപ്ഷനും മാത്രം ശ്രദ്ധിച്ചവരാണ് മിയയ്ക്ക് ആദരാഞ്ജലികളുമായി എത്തിയത്.എന്നാൽ സംഭവം വിവാദമായതോടെ മിയ തന്നെ വിശദീകരണവുമായി എത്തി.



ഞാൻ മരിച്ചിട്ടില്ല എന്ന രീതിയിലുള്ള ഒരു തമാശ ചിത്രം താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. മിയ മരിച്ചു എന്ന രീതിയിൽ ആദ്യമായല്ല വാർത്തകൾ പ്രചരിക്കുന്നത്.2020ജൂണിലും സമാനമായ പ്രചരണങ്ങൾ നടന്നിരുന്നു. ഏതായാലും താൻ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി താരം തന്നെ എത്തിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.

