മാതാവിന്റെ വിശ്വാസം കാത്തു ഇന്ത്യൻ സൈന്യം.

മകനെ അവർ രക്ഷിച്ചു കൊണ്ടു വരുമെന്ന ബാബുവിന്റെ മാതാവിന്റെ വിശ്വാസം കാത്തു ഇന്ത്യൻ സൈന്യം. അതി സാഹസികമായാണ് സൈന്യം യുവാവിനെ രക്ഷപ്പെടുത്തിയത്.

ആഹാരവും കുടിവെള്ളവും പോലുമില്ലാതെ ഒന്നര ദിവസമാണ് ബാബു കഴിച്ചുകൂട്ടിയത്. ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്നും സൈന്യം എത്തിയതോടെ ബാബുവിന്റെ അമ്മ ആത്മവിശ്വാസത്തോടെ തന്നെ പറഞ്ഞു. എന്റെ മകനെ അവർ രക്ഷിച്ചു കൊണ്ടു വരും.



തന്നെ പറഞ്ഞു. എന്റെ മകനെ അവർ രക്ഷിച്ചു കൊണ്ടു വരും.ആ വിശ്വാസം വെറുതെയായില്ല. വന്യജീവികളുടെ സാന്നിധ്യമുള്ള പ്രദേശത്ത് കൂടിയായിരുന്നു ദൗത്യം. മൂന്ന് കരടികളെ കണ്ടു എന്ന് സൈന്യംനേരത്തെഅറിയിച്ചിരുന്നു. പ്രതിസന്ധികൾ തരണം ചെയ്ത് അവർ ബാബുവിനരികിൽ എത്തി. 23 കാരനെ തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

