വീണ്ടും സിനിമയിൽ സജീവമാവാൻ ഒരുങ്ങി ദിലീപ്

 വീണ്ടും സിനിമയിൽ സജീവമാവാൻ ഒരുങ്ങി ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതോടെ വീണ്ടും സിനിമയിൽ സജീവമാവാൻ ഒരുങ്ങി ദിലീപ്.സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗൺ, തെങ്കാശിപ്പട്ടണം, റിംഗ് മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രംവോയിസ്‌ ഓഫ് സത്യനാഥിന്റെ രണ്ടാം ഷെഡ്യൂൾ ആണ് ഉടൻ തുടങ്ങാൻ ഇരിക്കുന്നത്.

ദിലീപും ജോജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ വീണ നന്ദകുമാർ ആണ് നായിക.

ഇവരെ കൂടാതെ രമേശ് പിഷാരടി, സിദ്ധീഖ്,ജോണി ആന്റണി, വിജയരാഘൻ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാവുന്നമുറക്ക് വോയ്സ് ഓഫ് സത്യനാഥൻ വൈകാതെ തീയേറ്ററുകളിലെത്തും. നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ അവസാന റിലീസ്.ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഒ ടി ടി റിലീസായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry