ആറാട്ടുമായി തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കാൻ എത്തുകയാണ് ലാലേട്ടൻ.

  ആറാട്ടുമായി തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കാൻ എത്തുകയാണ് ലാലേട്ടൻ.

  തീയേറ്ററുകളിൽ പരാജയമായ മരയ്ക്കാർ അറബിക്കടലിലെ സിംഹത്തിനുശേഷം ആറാട്ടുമായി തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കാൻ എത്തുകയാണ് ലാലേട്ടൻ.നിലവിൽ ഫെബ്രുവരി 18 ന് വേൾഡ് വൈഡ് റിലീസ് ഉറപ്പിച്ച ചിത്രം കേരളത്തിൽ 450 ഓളം സ്ക്രീനുകളിൽ ആകും റിലീസ് ചെയ്യുക.

  അതോടൊപ്പം ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആറാട്ട് നോർത്ത് അമേരിക്കയിൽ റെക്കോർഡ് സ്ക്രീനുകളിൽ ആണ് റിലീസ് ചെയ്യുന്നത്.300 സ്ക്രീനുകളിൽ ഒരു മലയാള സിനിമയ്ക്ക് നോർത്ത് അമേരിക്കയിൽ ലഭിക്കുന്ന ഏറ്റവും വലിയ റിലീസുമായി ആണ്ആറാട്ട് എത്തുന്നത്

  .മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രംബോക്സ്ഓഫീസിൽ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഉണ്ണികൃഷ്ണൻ ബി എന്ന സംവിധായകനെ മലയാളക്കരക്കു പേടി തന്നെയാണ്, പ്രതേകിച്ചു മോഹൻലാൽ ഫാൻസിനു കാരണം അദ്ദേഹം ചെയ്തിട്ടുള്ള സിനിമകളിൽ മിക്കതും അണ്ടർ ഫ്ലോപ്പ് സിനിമകൾ തന്നെ ആയിരുന്നു.

  ഗ്രാൻഡ് മാസ്റ്റർ ഉം മാടമ്പിയും അത്യാവശ്യം കൊള്ളാം എന്നല്ലാതെ ബാക്കി ഒന്നിലും തന്നെ അദ്ദേഹത്തിനു നല്ലൊരു പേര് കിട്ടിയിട്ടുമില്ല , പക്ഷെ ആറാട്ടിന്റെ ട്രൈലെർ പുറത്തു വരുമ്പോൾ സംഭവിക്കുന്നത് ചില്ലറ മാറ്റങ്ങളല്ല, ഉണ്ണികൃഷ്ണൻ ബി എന്ന സംവിധായകൻ തിരിച്ചു വരുന്നു എന്നതാണ് , ഇത്തവണ ഉദയകൃഷ്ണ എന്ന എഴുത്തുകാരൻ കൂടെ ഉള്ളതും ആശ്വാസമാണ് ഉണ്ണികൃഷ്ണൻ ബി എന്ന സംവിധായകന്,എന്തായാലും കാത്തിരുന്നു കാണാം

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry