ഞാൻ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയി എന്ന തിരിച്ചറിവുണ്ട്

 ഞാൻ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയി എന്ന തിരിച്ചറിവുണ്ട്

അതിലൊന്നും കുറ്റബോധവും ഇല്ല, ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺകുട്ടി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽതന്റെതായ ഒരു
ഇടം കണ്ടെത്തിയ അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ. തന്റെ പിതാവിന്റെ അഭിനയ മികവുകൾ എല്ലാം തന്നെ ആനിനും പകർന്നു കിട്ടിയിട്ടുണ്ട് എന്ന്തന്നെ പറയാം.

അഗസ്റ്റിന് മലയാളികൾ നൽകിയിരുന്ന സ്നേഹം മകൾക്കും കിട്ടി. 2010 ലെ ആദ്യ ചിത്രത്തിന് ശേഷം തൊട്ടടുത്ത വർഷത്തിൽ പുറത്തിറങ്ങിയ അർജുനൻ സാക്ഷി എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രവും ഓർഡിനറിയിലെ അന്നയും ഡാ തടിയാ എന്ന ചിത്രത്തിലെ ആൻമേരി താടിക്കാരനുമൊക്കെ അഭിനയ ജീവിതത്തിലെ തുടക്കത്തിൽ തന്നെ തേടി എത്തിയ വേഷങ്ങളാണ്. 2013ൽ ആർട്ടിസ്റ്റ്
എന്ന ചിത്രത്തിലെ പ്രകടനത്തിന്
സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചിരുന്നു.
വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത ആൻ ഇടക്ക് നീന, സോളോ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.

ആൻ മലയാള മനോരമവനിതയ്ക്ക്
നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാക്കുന്നത്. തീരുമാനങ്ങൾ പെട്ടെന്ന്എടുക്കുന്ന ആൾ ആയതുകൊണ്ട് ചെയ്ത പല കാര്യങ്ങളും തെറ്റായി പോയിട്ടുണ്ടെന്ന് ആൻ പറയുന്നു.
പക്ഷേ എടുത്ത തീരുമാനങ്ങളിൽ കുറ്റബോധം ഇല്ലെന്നും തെറ്റായ ആ തീരുമാനങ്ങൾ കൊണ്ടാണ്
ഞാൻ സന്തോഷത്തോടുകൂടി ഇരിക്കുന്നത് എന്നും ആൻ കൂട്ടിച്ചേർത്തു. വിധിയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ.
ജീവിതത്തിൽ ഇതെല്ലാം എന്നായാലും സംഭവിക്കേണ്ടത് തന്നെയായിരുന്നു.തെറ്റുകൾ മനസ്സിലാക്കി മുന്നോട്ട് നടക്കാനായത് എന്നത് വലിയ കാര്യം ആയി തോന്നുന്നു ആൻ അഗസ്റ്റിൻ വ്യക്തമാക്കി.

അങ്ങനെ എടുത്ത തീരുമാനമായിരുന്നു വിവാഹമെന്നുംപക്വതയാണോ വിവാഹ ജീവിതം സുന്ദരമാക്കുന്നത് എന്നതിനെക്കുറിച്ച് അറിയില്ലെങ്കിലും ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി തന്നെ കാണുന്ന ആളാണെന്നുംആൻ അഭിമുഖത്തിൽ പറഞ്ഞു.
അതിനെക്കുറിച്ചൊന്നും ആലോചിക്കാറില്ല. ഞാൻ മാത്രം ഉൾപ്പെട്ട കാര്യമാണല്ലോ. അത് എനിക്ക് മാത്രം അറിയാവുന്നഒന്നായിനിൽക്കട്ടെ
അല്ലെ. ഇതാണ് ജീവിതം. എല്ലാവർക്കും പ്രശ്നങ്ങൾ ഇല്ലേ.
എന്നെക്കാൾ എത്രയോ വലിയ സങ്കടങ്ങൾനേരിടുന്നവരുണ്ടാകുംആൻ മനസ്സുതുറന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry