ഹാപ്പി വാലന്റൈൻസ് ഡേ പ്രണയദിനത്തിൽ സ്വാസിക പങ്ക് വെച്ചഫോട്ടോ വൈറൽ.

ഇന്നാണ് പ്രണയദിനം പ്രണയിക്കുന്നവരും പ്രണയിക്കപെടുന്നവരുംനിരവധിയാണ്.തങ്ങളുടെ പ്രണയിതാക്കളെ ഓർക്കാൻഒരു
പ്രത്യേക ദിവസം ആവശ്യമില്ലെങ്കിലും ഈ ദിവസം പ്രിയപ്പെട്ടത് തന്നെയാണ്. ഇപ്പോഴിതാ വാലന്റൈൻസ് ഡേ യിൽ നടി സ്വാസിക പങ്കുവെച്ച ഫോട്ടോയാണ് വൈറൽ ആകുന്നത്.

നടനും മോഡലുമായ പ്രേം ജേക്കബിന് ഒപ്പമുള്ള ഫോട്ടോകൾ ആണ്താരം ഷെയർ ചെയ്തത്. അഭിനിവേശം ലോകത്തെ ചുറ്റി പിടിക്കുന്നു.സ്നേഹമതിനെ സുരക്ഷിതമായ ഒരു സ്ഥലമാക്കിമാറ്റുന്നു. ജീവിതത്തെ മുറുകെ പിടിക്കാൻ ഏറ്റവും നല്ല കാര്യം
പരസ്പരം ആണ്.ഹാപ്പി വാലന്റൈൻസ് ഡേ എന്നാണ് താരം ഇതിനൊപ്പംകുറിച്ചത്. ശ്രുതി നാമയാണ് താരങ്ങളുടെ ഈ ഫോട്ടോ പകർത്തിയത്.



പ്രണയദിനത്തിലെ ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പോൾ വൈറലായിരിക്കുകയാണ്. രണ്ടുപേരും ചുവന്ന നിറത്തിലുള്ള
വസ്ത്രം ധരിച്ചാണ്ഫോട്ടോയിൽ എത്തിയത്.ഇതിനു താഴെ നിരവധി കമന്റും വരുന്നുണ്ട്.അഴകു കൊണ്ടും കഴിവുകൊണ്ടും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ മിന്നിത്തിളങ്ങുന്ന നടിയാണ് സ്വാസിക.



ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സ്വാസിക സീരിയലിലും സിനിമയിലും ഒരേപോലെ സജീവമാണ്.ചിത്രങ്ങളിൽ നല്ല വേഷങ്ങൾ കിട്ടുമ്പോഴും സീരിയൽ കഥാപാത്രങ്ങൾ വിടാനുംനടി തയ്യാറല്ല.



