എനിക്കിഷ്ടം സാമന്തയെ.. തുറന്ന് പറഞ്ഞ് അർജുൻ കപൂർ.

സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും സിനിമാലോകത്ത് ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത നടിയാണ് സാമന്ത. സാമന്തയുടെ സിനിമ പ്രയാണം ഇപ്പോൾ പുഷ്പാ എന്ന സിനിമയിലെ ഐറ്റം നമ്പർ വരെ എത്തിനിൽക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് നടന്മാർ പോലും ആരാധിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുകയാണ് സാമന്ത.

ബോളിവുഡിന്റെ യുവ നടൻ അർജുൻ കപൂറാണ് സാമന്തയോടുള്ള തന്റെ ആരാധന ഒരു പൊതുവേദിയിൽ വെച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
സാമന്ത എന്ന നടിയോടുള്ള അർജ്ജുൻ കപൂറിന്റെ ആരാധനയും അത് സാമന്തയുടെ മറ്റ് ആരാധകർക്ക് കൂടി മനസ്സിലാക്കി കൊടുക്കുന്നട്വിറ്റും സാമന്ത നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആകുന്നത്.



കുറച്ച് കാലം മുൻപ് മൈക്രോ ബ്ലോഗിങ് സെറ്റിലെ ഒരു ചോദ്യോത്തര സെക്ഷനിൽ 35 കാരനായ അർജുനോട് പ്രിയപ്പെട്ട ദക്ഷിണേന്ത്യൻ നടിയുടെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ ഉടൻതന്നെ അവൻ സാമന്തയുടെയും നയൻതാരയുടെയും പേരുകളാണ് പറഞ്ഞത്. അത്തരമൊരു വേദിയിൽ വച്ച് തന്റെ പേര് പറഞ്ഞതിന് സാമന്ത അർജുന് നന്ദി അറിയിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു.



തന്റെ സിനിമ തിരക്കുകളുമായി സാമന്ത മുന്നോട്ടുപോകുമ്പോഴും ആരാധകർക്ക് ഇന്നും പിടി കിട്ടാത്ത ചോദ്യമാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന തീരുമാനം. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ഇരുവരും വേർപിരിയാൻ തീരുമാനിച്ചു എന്ന വാർത്തകൾ. പലതരം അഭ്യൂഹങ്ങൾഇപ്പോഴും ഇതെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. എങ്കിലും എന്താണ് കാരണം എന്ന് ഔദ്യോഗികമായി ഇരുവരും ഇതേക്കുറിച്ച് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.


