സീരിയലിൽ നിന്നും പിന്മാറുകയാണ് എന്നറിയിച്ച് ഷാനവാസ്

സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടനടനാണ് ഷാനവാസ്.സീത എന്ന സീരിയലിലെ ഇന്ദ്രൻ എന്ന കഥാപാത്രമായിരുന്നു ഷാനവാസിന്റെ കരിയറിലെ വഴിത്തിരിവായത്.മേഘന വിൻസെന്റ് നായികയായി എത്തുന്ന മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ ആയിരുന്നു ഷാനവാസ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

കഴിഞ്ഞ ദിവസം സീരിയലിൽ നിന്നും പിന്മാറുകയാണ് എന്നറിയിച്ച് ഷാനവാസ് സോഷ്യൽ മീഡിയയിൽ എത്തി. ഇതോടെ ആരാധകരും വിഷമത്തിലായി. ഷാനവാസ് ഇല്ലെങ്കിൽ ഞങ്ങൾ ഇനി സീരിയൽ കാണില്ലെന്ന് വരെ ആരാധകർ പറഞ്ഞു. സ്വാസിക നായികയായ സീത സീരിയലിന്റെ രണ്ടാംഭാഗം തുടങ്ങുന്നത് കൊണ്ടാണ് ഡികെ കഥാപാത്രത്തെ ഉപേക്ഷിക്കുന്നതെന്നും ഷാനവാസ് അറിയിച്ചിരുന്നു.



ഷാനവാസിന് പകരം പുതിയൊരാളെ വച്ചായിരിക്കും ഇനി പരമ്പര മുന്നോട്ടു കൊണ്ടുപോവുക. മുൻനിര സീരിയൽ നായകന്മാർ പലരുടെയും പേര് ഡി കെയുടെ സ്ഥാനത്ത് ഷാനവാസിന്റെ പകരക്കാരനായി കേൾക്കുന്നുണ്ട്. നടൻ അരുൺ രാഘവാണ്പുതിയ ഡി കെ ആയി എത്തുന്നത് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.


സൗഭാഗ്യവതി,ഭാര്യ,പൂക്കാലം വരവായി തുങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അരുൺ രാഘവ്. മൃദുല വിജയുടെ നായകനായി എത്തിയ പൂക്കാലം വരവായി എന്ന പരമ്പര ഏറെ ഹിറ്റായിരുന്നു.ഡി കെ യുടെ സ്ഥാനത്ത് അരുൺ വന്നാൽ എങ്ങനെയുണ്ടാകും. അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ.

