കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

എന്റെ മുൻ കാമുകന്മാർ ഒന്നിനും കൊള്ളാത്തവർ.
വിവാദങ്ങൾക്ക് തിരി കൊളുത്തി തപ്സി പന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ നടിയാണ് തപ്സി പന്നു.ഒരു നടി എന്നതിലുപരി സ്വന്തം വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് കൂടുതൽ ബോധം ഉള്ള വ്യക്തി കൂടിയാണ് ഈ താരം.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പലപ്പോഴും പൊതുവേദികളിൽ അടക്കം താരം തുറന്നുപറഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ നടിക്കെതിരെ വിമർശനങ്ങളായും വന്നിട്ടുണ്ട്.എന്നാൽ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും തന്നെ തളർത്താൻ ആവില്ലെന്ന് താരം പലതവണ തെളിയിച്ചു കഴിഞ്ഞതാണ്.


ഇപ്പൊഴിതാ തപ്സി നടത്തിയ മറ്റൊരു പരാമർശമാണ് വിവാദങ്ങൾക്ക് വഴി തെളിയിച്ചിരിക്കുന്നത്. തന്റെ മുൻ കാമുകന്മാരെ കുറിച്ചാണ് തപ്സി പറയുന്നത്. തന്റെ മുൻ കാമുകന്മാർ ഒന്നിനും കൊള്ളാത്ത ആളുകൾ ആയിരുന്നു എന്നാണ് ബോളിവുഡ് താരം തപ്സി പന്നുവിന്റെ വെളിപ്പെടുത്തൽ. താരം ഇങ്ങനെ പറയാനുണ്ടായ കാര്യവും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ചൂതാട്ടത്തിലുടെ മാത്രം പണം സമ്പാദിച്ച് ജീവിക്കാമെന്ന് ദിവാ സ്വപ്നം കാണുന്നവരാണ് അവരെന്നായിരുന്നു എന്നാണ് താരത്തിന്റെ മറുപടി.



നടിയുടെ ആരോപണത്തിന് സമ്മിശ്രമായ പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ചിലർ തപ്സി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും മറ്റുചിലർ പറയുന്നത് അത് തപ്സിയുടെ പിടിപ്പുകേട് കൊണ്ട് സംഭവിച്ചതെന്നാണ്. വാസ്തവത്തിൽ നന്നായി ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഒരു നായികയുടെ കാമുകൻ ആകാനുള്ള സമയം കിട്ടിയെന്നുവരില്ല. ഇനി നടിയുടെ പിന്നാലെ നടക്കണമെങ്കിൽ നല്ല കാശും കയ്യിൽ വേണം എന്നോക്കെയാണ് ചിലർ തപ്സി യെ വിമർശിക്കുന്നത്.


