ഇത് ആദ്യമായി മെഗാസ്റ്റാർ മമ്മുട്ടിയും മുൻനിര യുവതാരങ്ങളും നേർക്കുനേർ

ഇത് ആദ്യമായി മെഗാസ്റ്റാർ മമ്മുട്ടിയും മുൻനിര യുവതാരങ്ങൾ ആയ ദുൽഖർ സൽമാനും ടോവിനോ തോമസും
ബോക്സ്ഓഫീസിൽ നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു.മാർച്ച് 3നാണ് മൂവരുടെയും വമ്പൻ സിനിമകൾ
തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

മ്മൂട്ടി അമൽ നീരത് കോമ്പോ ഒന്നിക്കുന്നഭീഷമ പർവം ദുൽഖർ സൽമാന്റെ നാലാമത്തെ തമിഴ് ചിത്രം ഹെയ് സിനാമിക, ടോവിനോ തോമസ് ആഷിഖ് അബു ചിത്രം നാരദൻ എന്നിവയാണ് മാർച്ച് 3ന് തീയേറ്ററിൽ റിലീസ് ഉറപ്പിച്ച ചിത്രങ്ങൾ. മലയാളത്തിലെ എക്കാലത്തെയുംമികച്ച സ്റ്റൈലിഷ് ഗാങ്സ്റ്റർ ബിഗ് ബി ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരതും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വമ്പൻ ഹൈപ്പ് ഒള്ള സിനിമയാണ് ഭീഷമ പർവ്വം. ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളുംപാട്ടുകളും ടീസറുകളുമെല്ലാംആ ഹൈപ്പ് നിലനിർത്തുന്നത് തന്നെയായിരുന്നു,



അതുകൊണ്ട് തന്നെ ഭീഷമ പാർവ്വത്തിലുള്ള പ്രതീക്ഷ വളരെ വലുതാണ്.കഴിഞ്ഞ വർഷത്തെ ബ്ലോക്ക് ബസ്റ്റർചിത്രം കുറുപ്പിന്റെ വമ്പൻ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായി റിലീസ് ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. തമിഴിൽ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആക്കിയ ദുൽഖർ ഇൽ നിന്ന് സൂപ്പർ ഹിറ്റിൽ കുറഞ്ഞതോന്നും ഈ നാലാമത്തെ ചിത്രത്തിൽ നിന്നും
പ്രതീക്ഷിക്കുന്നില്ല.അതുപോലെ ലോകമെമ്പാടും തരംഗമായി മാറിയ മിന്നൽ മുരളിക്ക് ശേഷം പുറത്ത് ഇറങ്ങുന്ന ടോവിനോ തോമസ് ചിത്രമാണ് നാരദൻ,



മായനദിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ടോവിനോ തോമസ് ആഷിഖ് അബു കൂട്ടുകെട്ടിൽ തന്നെയാണ് ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ്.
ഇങ്ങനെ മൂന്ന് സിനിമകളും ഒരുപാട് പ്രതീക്ഷയുള്ളസിനിമകളാണ്.
ക്ലാഷ് റിലീസിൽ ഏത് ചിത്രമാവും ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിക്കുമെന്നകാര്യത്തിൽ യാതൊരു ഐഡിയയും ഇല്ല.നിങ്ങൾ കാത്തിരിക്കുന്ന സിനിമ ഏതെന്ന് കമന്റ് ചെയ്യൂ.


