നിനക്ക് വേണ്ടി ഞാൻ എത്ര പേരെ തേച്ചു : സ്വാസിക

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതെങ്കിലും സീത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് സ്വാസിക കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അവതാരകയായും
എത്തുന്നുണ്ട് സ്വാസിക. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക്പരിചിതനായ ശ്രീനാഥ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ അതിഥി. സംസാരത്തിനിടയിൽ ആണ് താൻ വിവാഹിതനാകാൻ പോകുന്നുഎന്ന് ശ്രീനാഥ് വ്യക്തമാക്കിയത്. കല്യാണം പെട്ടെന്ന് ഉണ്ടാകുമെന്ന് ശ്രീനാഥ് പറഞ്ഞപ്പോൾ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ എന്ന് തമാശയായി സ്വാസിക ചോദിക്കുകയായിരുന്നു.


ശ്രീനാഥുമായുള്ള വിവാഹത്തിനു വേണ്ടിസിനിമയിൽ ഞാൻ എത്ര പേരെ തേച്ചു എന്നിട്ട് യാതൊരു കുലുക്കവുമില്ലാതെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറയുകയാണോ മനുഷ്യ.. എന്നായിരുന്നു സ്വാസികയുടെ പ്രതികരണം. മലയാള സിനിമയിലെആസ്ഥാനതേപ്പുകാരികളിൽ ഒരാളെന്നാണ് സ്വാസിക
അറിയപ്പെടുന്നത്. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ തേപ്പുകാരിയുടെ റോൾ കാരണം നിരവധി കളിയാക്കലുകൾതാരത്തിന് നേരിടേണ്ടിവന്നു


ശ്രീനാഥ് കല്യാണ കാര്യം പറഞ്ഞപ്പോൾ അതൊരുസ്വയം ട്രോൾ ആയി ഏറ്റെടുക്കുകയായിരുന്നു സ്വാസിക.വിവാഹം വീട്ടുകാർ ചേർന്ന് തീരുമാനിച്ചുറപ്പിച്ചതായും പെൺകുട്ടി തൽക്കാലം സസ്പെൻസായിതന്നെനിൽക്കട്ടെ എന്ന് ശ്രീനാഥ്പറയുന്നു.

