പ്രായം 47, ഇന്നും കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിക്കാൻ ഞാൻ റെഡി.

 പ്രായം 47, ഇന്നും കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിക്കാൻ ഞാൻ റെഡി.

ശ്വേത മേനോൻ പറയുന്നു.90കളുടെതുടക്കത്തിൽ
മലയാള ചലച്ചിത്രലോകത്ത് ചുവട് വെച്ച നടിയാണ് ശ്വേത മേനോൻ. അനശ്വരം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ്ആദ്യം അഭിനയിച്ചത്.എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല.തുടർന്ന് വെൽക്കം ടു കൊടൈക്കനാൽ
നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലുംഅഭിനയിച്ചു.
പക്ഷേ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെസ്വീകരിച്ചില്ല.

തുടർന്നാണ് നടി മോഡലിങ് രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധിപരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യരംഗത്ത് ഒരു താരമായി മാറി. ഫാഷൻലോകത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പാരീസിൽനിന്ന് വരെ നടിയെ തേടിആളുകളെത്തി.എന്നാൽ ഇന്ത്യയിൽ തന്നെ തുടരാൻ ശ്വേത തീരുമാനിച്ചു. തുടർന്നാണ് കാമസൂത്രയുടെ പരസ്യത്തിൽ ശ്വേത വേഷമിടുന്നത്.പരസ്യം ഇന്ത്യ ഒട്ടാകെ ശ്രദ്ധആകർഷിച്ചു.

എന്നാൽ ഇതിന് വിമർശകരും ഉണ്ടായിരുന്നു.എന്നാൽ അതൊന്നും കൂസാതെ തന്നെ
ശ്വേത അഭിനയലോകത്ത് തിളങ്ങി എന്ന് വേണം പറയാൻ.
ബോളിവുഡിൽ അമീർഖാന്റെ അടക്കം നായിക ആകാൻശ്വേതക്ക് കഴിഞ്ഞു.
തുടർന്ന് തെന്നിന്ത്യൻ സിനിമകളിലും മലയാളത്തിലും നായികയായി തിളങ്ങിനിന്നു.
തന്റെ പ്രസവം വരെ സിനിമയ്ക്കായി ലൈവ് കാണിക്കാൻ ചങ്കൂറ്റം കാണിച്ച താരമായിരുന്നു ശ്വേതാ മേനോൻ. ഇപ്പോൾ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഞാൻ മരിക്കുമ്പോഴും ആളുകൾ കാമസൂത്രയെ പറ്റിയോ ശ്വേതമേനോൻ ഹോട്ട് ആണ് ബോൾഡ് ആണ് എന്നൊക്കെ പറയും. ആ വാക്കുകൾ ഒക്കെ എന്റെ കൂടെ എപ്പോഴും വരണമെന്നോന്നും
എനിക്ക് വിഷയമല്ല.

ഞാൻ സന്തോഷത്തോടെമുന്നോട്ടു പോകുന്നു. ആ പ്രായത്തിൽ കാമസൂത്രയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് അന്നും ഇന്നും കുറ്റബോധം തോന്നുന്നില്ല.ഒരിക്കൽ ജീവിതത്തിൽ ചെയ്ത കാര്യം ആലോചിച്ച് പിന്നീട് കുറ്റബോധം തോന്നുന്നത് മണ്ടത്തരം ആണ് എന്നുള്ളതാണ് എന്റെ അഭിപ്രായം.ഇന്ന് ഈ പ്രായത്തിൽ കാമസൂത്ര ചെയ്യുമോ എന്ന് ചോദിച്ചാൽ ഉറപ്പായിട്ടും ചെയ്യും എന്നായിരിക്കും തന്റെ മറുപടി എന്നാണ് നടി വ്യക്തമാക്കുന്നത്.

കാരണം അത് എന്റെ ജോലിയാണ്. പൂർണ്ണമായും താനൊരു നടിയാണ്. നല്ല കഥാപാത്രം ചെയ്യേണ്ടത് എന്റെ ആവശ്യമാണ്. അതിനായി എന്റെ കുടുംബത്തിന്റെ പിന്തുണ കൂടെയുണ്ട്. അന്ന് അച്ഛൻ ആയിരുന്നെങ്കിൽ ഇന്ന് അമ്മയും ഭർത്താവ് ശ്രീയും കൂടെയുണ്ട്.കുടുംബത്തിൽ ഉള്ള എല്ലാവരുടെയും പിന്തുണയും
തന്റെ കൂടെയുണ്ട്. അത്തരം ഒരു വലിയ കുടുംബത്തിൽനിന്നാണ് താൻവരുന്നത്. ആരെന്തൊക്കെ പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എന്നെ കുറിച്ച് ഓർത്ത് എന്നുംഅഭിമാനം മാത്രംഒള്ളൂ എന്നാണ്ശ്വേത പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry