‘ജസ്റ്റ് മാരീഡ്’; നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി
‘ജസ്റ്റ് മാരീഡ്’; നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി
ജനപ്രിയ വെബ് സീരിയസ് “കരിക്ക്’ലൂടെ ശ്രദ്ധ നേടിയ നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി. രാജനും വിവാഹിതരായി. ബേസിൽ ജോസഫ് നായകനായ ‘പാൽതു ജാൻവർ’ സിനിമയുടെ സംവിധായകനാണ് സംഗീത് പി. രാജൻ.
അങ്ങനെ ഒരു വൻമരം കൂടി വേരുകൾ നഷ്ടപ്പെട്ട് ആസന്ന-മര ണത്തിലേക്ക് പതിക്കുകയാണ്.
സോഷ്യൽ മീഡിയയിലൂടെ ശ്രുതി സുരേഷാണ് വിവാഹ വാർത്ത പങ്കുവെച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്. തിരുവല്ല, ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്.
ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. സംഗീതിന്റെ ആദ്യ സിനിമയാണ് പാൽതു ജാൻവർ. ചിത്രത്തിൽ ശ്രുതിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ‘ഫ്രീഡം ഫൈറ്റ്’, ‘അന്താക്ഷരി’, ‘ജൂൺ’ എന്നീ ചിത്രങ്ങളിലും ശ്രുതി വേഷമിട്ടിട്ടുണ്ട്.
പ്രായം 47, ഇന്നും കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിക്കാൻ ഞാൻ റെഡി.
ഇരുവരുടേയും വിവാഹ വിശേഷങ്ങളും തയ്യാറെടുപ്പുകളും ശ്രുതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇരുവരുടെയും സേവ് ദി ഡേറ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.