വിശപ്പ് മാറ്റാൻ കേരളത്തിൽ എത്തി – ബസ് കാത്തു നിൽക്കുമ്പോൾ മാറിയ തലവര

വിശപ്പ് മാറ്റാൻ കേരളത്തിൽ എത്തി – ബസ് കാത്തു നിൽക്കുമ്പോൾ മാറിയ തലവര
കോരിച്ചൊരിയുന്ന മഴക്കിടെ പണ്ട് ഒരു കടയിലെ മേശപുറത്തു കിടന്നു കണ്ട സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമെന്നു ഒരുകാലത്തു മനസ്സിൽ പോലും വിചാരിച്ചു കാണില്ല. വളർത്തച്ഛന്റെ കാല് തൊട്ടു വന്ദിച്ചു, കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെച്ച് മുരുകൻ എന്ന മുപ്പതു വയസ്സുകാരന്റെ പോലുള്ള ജീവിതം അഭ്രപാളിയിൽ പോലും ആരെങ്കിലും കണ്ടിരിക്കുവാൻ സാധ്യത നന്നേ കുറവാണു.
ആ ചിരി ഇനി ഇല്ല… നോവായി മിൻസ മോൾ… കണ്ണീർ കടലായി ഈ വീട്
ആങ്ങമൂഴിക്കാരുടെ സാക്ഷാൽ ‘മുരുക’നായ മുരുകാനന്ദന്റെ വരവ് മാവേലിൽ കുടുംബത്തിനു നൽകിയത് സൗഭാഗ്യങ്ങൾ മാത്രം, ഒപ്പം മുരുകനും. മുഴു പട്ടിണിയിൽ നിന്നും രക്ഷനേടാൻ ഒരു മാർഗവും ഇല്ലാതിരുന്ന തിരുനൽവേലി വള്ളംകോട്ട സ്വദേശി മുരുകാനന്ദത്തിന്റെ സ്കൂൾ കാലഘട്ടത്തിൽ നിന്നാണ് അവിശ്വസനീയമായ ആ ജീവിതകഥയുടെ ആരംഭം.
പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് കരിങ്കൽമടയിൽ ചുമട്ടുതൊഴിലാളിയായി മാറിയ മാതാവ് സരോജവും ഇളയ സഹോദരൻ പെരുമാളും അടങ്ങുന്ന കുടുംബത്തിൽ മിക്ക ദിവസവും പട്ടിണി മാത്രമായിരുന്നു. ഒരു മിഠായി കിട്ടാൻ പോലും ആശിച്ചു കാത്തിരുന്ന ബാല്യം.
‘ജസ്റ്റ് മാരീഡ്’; നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ജോലി തേടി സ്വന്തം കാലിൽ തന്നെ നിൽക്കണമെന്ന ആഗ്രഹത്തിൽ ക്ലാസുകൾക്ക് പലപ്പോഴും അവധി നൽകി പൂനുള്ളാൻ പോയ ബാല്യകാലത്തിന്റെ ഓർമകൾ പറയുമ്പോൾ അറിയാതെയാണെങ്കിലും മുരുകന്റെ കണ്ണ് നിറയും.
വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിൽ എങ്ങനെ പഠിക്കുമെന്ന ആശങ്ക ചെറുപ്പം മുതൽക്കേ മുരുകനെ അലട്ടിയിരുന്നു. എങ്ങനെയും ഒരു ജോലി നേടണമെന്ന ആഗ്രഹമായിരുന്നു ആ കുഞ്ഞുമനസ്സിൽ. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം. എല്ലാ ബുധനാഴ്ചയും കൃത്യമായി ക്ലാസിൽ പോകും. അന്നു മാത്രമേ സ്കൂളിൽ ഉച്ചയ്ക്കു മുട്ട ലഭിക്കൂ. അത് ഭക്ഷിക്കാമെന്ന ആഗ്രഹത്തിൽ എന്ത് കഷ്ടപ്പാടു വന്നാലും ബുധനാഴ്ചത്തെ ക്ലാസ് മുടക്കില്ല.
‘ജസ്റ്റ് മാരീഡ്’; നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി
മുരുകന്റെ കൂട്ടുകാരനും അയൽവാസിയുമായ ഭാസ്ക്കരൻ അന്ന് കേരളത്തിൽ ജോലി കിട്ടിയതായി വീട്ടിൽ പറഞ്ഞ് കേട്ടിരുന്നു. അതോടെ തനിക്കും കേരളത്തിൽ ഒരു ജോലി ശരിപ്പെടുത്തി തരാൻ ഭാസ്ക്കരന്റെ പിതാവ് രവിയോടു മുരുകൻ ചട്ടംകെട്ടി. അങ്ങനെയിരിക്കെ ഒരു ദിവസം സന്ധ്യാസമയം ആയപ്പോൾ രവി, മുരുകനെ തേടി വീട്ടിൽ എത്തി.
കേരളത്തിൽ ശബരിമലയ്ക്കടുത്ത് ആങ്ങമൂഴിയിൽ ഒരു ഹോട്ടലിൽ ജോലി തരപ്പെടുത്തിയെന്നും പോകാൻ താൽപര്യം ഉണ്ടെങ്കിൽ അന്നു രാത്രി തന്നെ ട്രെയിൻ കയറണമെന്നും പറഞ്ഞു. പഠിത്തം പോയാലും വേണ്ടില്ല ഒരു നേരമെങ്കിലും പശിക്കിതില്ലാതെ കഴിയാമല്ലോ. പിന്നെ ഒന്നും ആലോചിച്ചില്ല. പകൽ സ്കൂളിൽ പോയ വെളുത്ത ഷർട്ടും കറുത്ത നിക്കറും ഉള്ള യൂണിഫോമിൽ തന്നെ ഒരു തോർത്ത് കൂടി എടുത്തു. രാത്രി തിരുനൽവേലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെങ്ങന്നൂരിലേക്കു ട്രെയിൻ കയറി. യാത്രയിൽ ജോലി സ്വപ്നങ്ങൾ മാത്രമായിരുന്നു മനസ്സിൽ.
പ്രേക്ഷകരുടെ ശ്രദ്ധ നേടി രിതിക സിങിൻ്റെ തമിഴ് ആൽബം….
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ അസഹനീയമായ വിശപ്പ്. രവി ഒരു ഓംലറ്റ് വാങ്ങി നൽകി . വെളുപ്പിനെ തന്നെ ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയിലേക്കു ബസ് കയറി. അവിടെ നിന്നും നേരെ ആങ്ങമൂഴിയിലേക്ക്.
മുരുകന് പ്രായം 30 എത്തിയതോടെ വിവാഹാലോചനയുമായി ഷൈലു – സ്മിത ദമ്പതികൾ തന്നെ മുന്നിട്ടിറങ്ങി. പല ആലോചനകൾക്കുശേഷം അവസാനം ഒൻപതുമാസം മുൻപ് അടൂർ മണ്ണടി സ്വദേശി ബിരുദധാരിയായ ശരണ്യയുമായി വിവാഹം ഉറപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മുരുകന്റെ ജീവിതസഖിയായി ശരണ്യയും മാവേലിൽ കുടുംബത്തിൽ മറ്റൊരു അംഗമായി. വിവാഹത്തിലും സമാനതകൾ ഇല്ലാത്ത പുതുമകളായിരുന്നു. കല്യാണത്തിനു ക്ഷണിക്കപ്പെട്ടവരിൽ ഏറെയും മുരുകന്റെ അടുത്ത സുഹൃത്തുക്കൾ. അഞ്ചു ടൂറിസ്റ്റ് ബസുകളിലാണ് വരനും കൂട്ടരും മണ്ണടിയിലുള്ള ഓഡിറ്റോറിയത്തിൽ എത്തുന്നത്. എല്ലാ ഒരുക്കങ്ങളും ഷൈലു തന്നെ ചെയ്തു.