നിഖിലയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, കാര്യം പറഞ്ഞപ്പോൾ അവരുടെ മറുപടി ഇങ്ങനെ, വർക്കി പറയുന്നു

നിഖിലയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, കാര്യം പറഞ്ഞപ്പോൾ അവരുടെ മറുപടി ഇങ്ങനെ, വർക്കി പറയുന്നു
ആറാട്ട് അണ്ണൻ എന്ന പേരിൽ കഴിഞ്ഞ കുറച്ച് കാലമായി സമൂഹ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരമാണ് സന്തോഷ് വർക്കി. ആറാട്ട് സിനിമ വലിയ വിജയമായിരുന്നില്ല എങ്കിലും ആ സിനിമ കൊണ്ട് ഹിറ്റായി മാറിയ ആളുകൂടിയാണ് വർക്കി എന്ന് പറയാം.
വിശപ്പ് മാറ്റാൻ കേരളത്തിൽ എത്തി – ബസ് കാത്തു നിൽക്കുമ്പോൾ മാറിയ തലവര
ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറൽ ആയ ആളാണ് സന്തോഷ് വർക്കി. അതോടൊപ്പം തന്നെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ട് എന്ന രീതിയിലും വാർത്തകളിൽ ഇടം നേടിയ സന്തോഷ് ഇപ്പോൾ തനിക്കു മറ്റൊരാളോട് ഇഷ്ടമാണെന്നു പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്.
നടി നിഖില വിമലിനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും വിവാഹ കാര്യത്തെ കുറിച്ച് നിഖിലയുടെ അമ്മയോട് സംസാരിച്ചുവെന്നും സന്തോഷ് വർക്കി പറയുന്നു. എന്നാൽ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോ എന്ന് നിഖില വിമലിനോട് ചോദിച്ചപ്പോൾ തനിക്ക് വിവാഹത്തിന് താൽപര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വർക്കി തുറന്നു പറയുന്നു.
പനി ബാധിച്ച് ഡോക്ടർ മ രിച്ചു… വിശ്വസിക്കാനാകാതെ ഡോക്ടർമാർ
സന്തോഷ് വർക്കി തന്നെ പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. നിഖില നല്ല കുട്ടിയാണ്, അതുമാത്രമല്ല, കണ്ണൂരുകാരിയാണ്, കമ്യൂണിസ്റ്റുകാരിയുമാണ്. ഞാനും കമ്യൂണിസ്റ്റുകാരനാണ്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്.
ഒരിക്കൽ ഞാൻ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകൾക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ താൽപര്യമില്ലെന്നാണ് അമ്മ പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ്, അതുകൊണ്ട് ഇപ്പോൾ കല്യാണം കഴിക്കാൻ താൽപര്യമില്ലെന്ന് അവർ പറഞ്ഞത്.
ആ ചിരി ഇനി ഇല്ല… നോവായി മിൻസ മോൾ… കണ്ണീർ കടലായി ഈ വീട്
നല്ല ബോൾഡായ ലേഡിയാണ്. നല്ല കുട്ടിയാണ്, സുന്ദരിയാണ്. എന്നെ കഴിഞ്ഞ ദിവസം മൈൻഡ് ചെയ്യാതിരുന്നതല്ല, അവർ ഫോണിലായിരുന്നു. അവർ എന്നെ കണ്ടില്ല. അതുകൊണ്ടാണ് മിണ്ടാതെ പോയത്.
പക്ഷെ ഒരിക്കൽ ഞാൻ ഫോൺ വിളിച്ചിട്ടു ആറാട്ട് അണ്ണൻ ആണെന്ന് പറഞ്ഞപ്പോൾ അവർക്ക് അറിയില്ല എന്ന് പറഞ്ഞു. യൂട്യൂബ് ഉപയോഗിക്കാറില്ലെന്നും അവർ പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. പുള്ളിക്കാരി തന്നെ പറയുന്നുണ്ടായിരുന്നു താൻ അത്ര പാവം ഒന്നുമല്ല എന്ന്. കല്യാണ കാര്യം ചോദിക്കുമ്ബോൾ ഇപ്പോൾ കല്യാണം കഴിക്കാൻ താൽപര്യമില്ല, തോന്നുന്നില്ല എന്നാണ് പറയുന്നത്. കൂടാതെ, പ്രണയിക്കാൻ തോന്നുന്നില്ലെന്നാണ് അവർ പറഞ്ഞത്.
‘ജസ്റ്റ് മാരീഡ്’; നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി
പക്ഷെ ഞാൻ അവരെ നിർബന്ധിക്കുന്നില്ല. എനിക്ക് ഇപ്പോൾത്തന്നെ ഒരു അനുഭവമുണ്ട്. എനിക്ക് അവരെ ഇഷ്ടമാണ്. നല്ല ഭംഗിയുണ്ട്. നല്ല കുട്ടിയാണ്. നല്ല മിടുക്കിയാണ്. ഞാൻ എന്റെ ഇഷ്ടം പറഞ്ഞു, ഇനി അത് അവരുടെ ചോയിസാണ്, കല്യാണം കഴിക്കണോ വേണ്ടയോ എന്നത്.
എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ. അവർക്ക് എന്നോട് ഇഷ്ടം തോന്നണ്ടേ. എനിക്ക് എപ്പോഴും ഇങ്ങനെ തന്നെയാണ്. എനിക്ക് വൺ സൈഡ് ലവ് മാത്രമേ ഉണ്ടാകാറുള്ളൂ. ഒരു അനുഭവം ഉണ്ട്, ഇനി കൂടുതൽ അനുഭവിക്കാൻ പറ്റില്ല’, എന്നും സന്തോഷ് വർക്കി വീഡിയോയിൽ തുറന്നു പറയുന്നു.