നടുങ്ങി നാട്.. 19 കാരിക്കു സംഭവിച്ചത് കണ്ടോ? റിസോർട്ട് പൊളിച്ചു നീക്കി മുഖ്യമന്ത്രി

നടുങ്ങി നാട്.. 19 കാരിക്കു സംഭവിച്ചത് കണ്ടോ? റിസോർട്ട് പൊളിച്ചു നീക്കി മുഖ്യമന്ത്രി
ഉത്തരാഖണ്ഡിലെ റിസോർട്ടിൽ ജോലി ചെയ്തിരുന്ന പത്തൊമ്പതു വയസ്സുള്ള റിസപ്ഷനിസ്റ്റ് അങ്കിതയുടെ കൊ ലപാതകത്തിൽ മുതിർന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പേർ അ റസ്റ്റിൽ ആയി. റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് അറ സ്റ്റിലായത്.
ചേച്ചിയമ്മേ… എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞ് നടി ചന്ദ്ര ലക്ഷ്മണ; രശ്മിയുടെ അവസാന ചിത്രം
സംഭവത്തെ തുടർന്ന് റിസോർട്ട് പൊളിച്ചുനീക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉത്തരവിട്ടു. പുൽകിതിന്റെ ഉടമസ്ഥതയിൽ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ പെൺകുട്ടിയുടെ മൃ തദേഹം കഴിഞ്ഞ ദിവസം കനാലിൽനിന്നാണ് കണ്ടെത്തിയത്.
റിസോർട്ടിൽ എത്തിയവരുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതാണ് കൊ ലയ്ക്കു കാരണമെന്നാണു സൂചന. പെൺകുട്ടിയുടെ പിതാവ് ബി ജെ പി, ആർ എ സ്എസ് പ്രവർത്തകനാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് പുൽകിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോർട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെൺകുട്ടിയെ പുൽകിത് കൊ ന്നതാണെന്ന് കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.
നിഖിലയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, കാര്യം പറഞ്ഞപ്പോൾ അവരുടെ മറുപടി ഇങ്ങനെ, വർക്കി പറയുന്നു
പുൽകിതിന് പുറമേ റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേഷർ അങ്കിത് ഗുപ്ത എന്നിവരെയും അറസ്റ്റ് ചെയ്തു. പുൽകിതിന്റെ പിതാവ് വിനോദ് ആര്യക്ക് ഒരു വകുപ്പിന്റെയും ചുമതലമില്ലെങ്കിലും ക്യാബിനറ്റ് പദവിയാണ് നൽകിയിരിക്കുന്നത്. ഉത്തരാഖണ്ഡ് മട്ടി കലാ ബോർഡ് ചെയർപെഴ്‌സണായ വിനോദിന്റെ മറ്റൊരു മകനായ അങ്കിതും ബിജെപി നേതാവാണ്.
ഋഷികേശി ൽനിന്ന് 10 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന റിസോർട്ട്. പെൺകുട്ടിയെ കാണാനില്ലെന്ന് കേസ് റജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി. എന്നാൽ സെപ്റ്റംബർ 18-ന് പെൺകുട്ടിയെ കാണാതായിട്ട് 21നാണ് പൊലീസ് കേ സെടുത്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
ബിജെപി അധികാര ദുർവിനിയോഗമാണ് നടത്തുന്നതെന്നും കോൺഗ്രസ് വക്താവ് ഗരിമ മെഹ്‌റ പറഞ്ഞു. കൊ ലപാതകത്തിൽ പങ്കാളികളായത് ആരായിരുന്നാലും ക ർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.
എന്റെ കുഞ്ഞിന് പകരം എന്നെ വിളിച്ചു കൂടായിരുന്നോ? എന്ന് പറഞ്ഞു അലമുറയിട്ട് അപ്പൂപ്പനും അമ്മൂമ്മയും