എല്ലാം ജോമോന്റെ കള്ളങ്ങൾ മാത്രം – സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത് – എല്ലാ സത്യങ്ങളും പുറത്ത്

  എല്ലാം ജോമോന്റെ കള്ളങ്ങൾ മാത്രം – സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത് – എല്ലാ സത്യങ്ങളും പുറത്ത്

  എല്ലാം ജോമോന്റെ കള്ളങ്ങൾ മാത്രം – സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത് – എല്ലാ സത്യങ്ങളും പുറത്ത്

  പാലക്കാട് വടക്കാഞ്ചേരിയിൽ ഒമ്പതുപേരുടെ ജീവനെടുത്ത ഡ്രൈവറുടെ പിഴവിന് മോട്ടോർ വാഹന വകുപ്പിന് കൂടുതൽ തെളിവുകൾ ലഭിച്ചു. അഞ്ചുമൂർത്തി മംഗലത്തെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വാഹനം കടന്നുപോയ പാത പ്രത്യേകം അടയാളപ്പെടുത്തി ഡ്രൈവറുടെ അമിതവേഗം സ്ഥിതികരിച്ചതു.

  എന്റെ കുഞ്ഞിന് പകരം എന്നെ വിളിച്ചു കൂടായിരുന്നോ? എന്ന് പറഞ്ഞു അലമുറയിട്ട് അപ്പൂപ്പനും അമ്മൂമ്മയും

  KSRTC ബസ് ഡ്രൈവറുടെ ഭാഗത്തു പിഴവില്ല എന്നും ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അമിതവേഗതയാണ് അപകടത്തിന് കാരണം എന്നും പാലക്കാട് എൻഫോഴ്‌സ്‌മെന്റ് RTO പറഞ്ഞു. അപകടസ്ഥലത്തെ ക്യാമറ ദൃശ്യങ്ങളിൽ വലതുഭാഗത്ത് കൂടി പോകുകയായിരുന്ന കാറിനെ ഇടതുഭാഗത്ത് കൂടി മറികടന്ന് കെഎസ്ആർടിസി ബസിന് മുന്നിലെത്താനാൻ ടൂറിസ്റ്റ് ബസ് ഡ്രൈവർ ശ്രമിച്ചു.

  ഇതോടെ പൂർണമായും നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറിയെന്ന് ആർടിഒ പറഞ്ഞു. കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയെന്ന ഡ്രൈവറുടെ വാദം യാഥാർഥ്യമല്ലെന്നും ആർടിഒ പറഞ്ഞു.

  ചേച്ചിയമ്മേ… എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞ് നടി ചന്ദ്ര ലക്ഷ്മണ; രശ്മിയുടെ അവസാന ചിത്രം

  അപകടമുണ്ടായ സ്ഥലത്തെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനം കടന്നുപോയ പാത പ്രത്യേകം അടയാളപ്പെടുത്തിയാണ് ഡ്രൈവറുടെ അമിതവേഗം വാഹനവകുപ്പ് സ്ഥിരീകരിച്ചത്. കെഎസ്ആർടിസി ബസ് കൃത്യമായി ഇടതുഭാഗത്ത് കൂടി കടന്നു വരുന്നതും പിന്നാലെ ടൂറിസ്റ്റ് ബസ് അമിതവേഗതയിൽ വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മോട്ടോർ വാഹനവകുപ്പിന്റെ വിശദമായ റിപ്പോർട്ട് അടുത്തദിവസം ഗതാഗത കമ്മീഷണർക്ക് കൈമാറും.

  എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്രക്കായി പോയ വിദ്യാർഥികളുടെ ബസാണ് കെഎസ്ആർടിസി ബസിന്റെ പുറകിലിടിച്ച് അപകടത്തിൽപ്പെട്ടത്. വടക്കഞ്ചേരിയിൽ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമടക്കം ഒൻപത് പേരാണ് ഈ അപകടത്തിൽ മരിച്ചത്.

  നടുങ്ങി നാട്.. 19 കാരിക്കു സംഭവിച്ചത് കണ്ടോ? റിസോർട്ട് പൊളിച്ചു നീക്കി മുഖ്യമന്ത്രി

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry