റിമി ടോമിയുടെ ഡയറ്റ് പ്ലാന്‍ : വര്‍ക്കൗട്ട് വീഡിയോകളുമായി സോഷ്യല്‍മീഡിയയില്‍ താരം

  റിമി ടോമിയുടെ ഡയറ്റ് പ്ലാന്‍ : വര്‍ക്കൗട്ട് വീഡിയോകളുമായി സോഷ്യല്‍മീഡിയയില്‍ താരം

  മലയാളത്തിന്‍റെ പ്രിയങ്കരിയായ ഗായിക റിമി ടോമി എങ്ങനെയാണ് വണ്ണം കുറച്ചത് എന്ന സംശയം കുറച്ചുനാളുകളായി ആരാധകര്‍ക്കുണ്ട്. ഇപ്പോഴിതാ വര്‍ക്കൗട്ട് വീഡിയോകളുമായി സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ് റിമി

  ’16:8 ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്’ ആണ് താന്‍ പിന്തുടരുന്നത് എന്നും റിമി പറയുന്നു. കുറച്ച് മണിക്കൂറുകൾ ഉപവസിച്ച ശേഷം പ്രത്യേകസമയത്തിനുള്ളിൽ ആവശ്യത്തിനുള്ള കലോറി നേടുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്. പതിനാറ് മണിക്കൂര്‍ താന്‍ ഉപവസിച്ച ശേഷം എട്ട് മണിക്കൂര്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നത് എന്നും റിമി പുതിയ വീഡിയോയിലൂടെ പറഞ്ഞു.

  രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ വെറുംവയറ്റില്‍ വെള്ളം കുടിക്കുമെന്ന് റിമി പറയുന്നു. വെള്ളത്തില്‍ നാരങ്ങാനീര് കൂടി ചേര്‍ക്കാറുണ്ടെന്നും താരം വ്യക്തമാക്കി.ഏകദേശം രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ഉച്ചയ്ക്ക് മുന്‍പ് കുടിച്ചിരിക്കും. ഉച്ചയ്ക്കാണ് ഭക്ഷണം കഴിച്ചുതുടങ്ങുന്നത് എന്നും റിമി പറയുന്നു.

  പഞ്ചസാര ഒഴിവാക്കി മാത്രമാണ് കോഫി കുടിക്കുന്നത്. പരമാവധി എണ്ണയും പഞ്ചസാരയും അടങ്ങിയ ഭക്ഷണം ഒഴിവാക്കും. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഫൈബര്‍ അടങ്ങിയ ഭക്ഷണവും നട്സും കഴിക്കാറുണ്ടെന്നും റിമി പറയുന്നു.

  ഉച്ചയ്ക്ക് ചപ്പാത്തിയോ ചിക്കനോ കഴിക്കും. രാത്രിയും കഴിയുന്നതും ചപ്പാത്തിയോ സൂപ്പോ ഒപ്പം പച്ചക്കറികളും സാലഡും കഴിക്കുമെന്നും റിമി പറയുന്നു. ലോ കാർബ് പച്ചക്കറികളാണ് കഴിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
  പ്രായം കൂടുമ്പോഴാണ് നമ്മൾ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നാണ് റിമിയുടെ അഭിപ്രായം. 2012ലാണ് ശരീരഭാരം കുറയ്ക്കണമെന്ന ചിന്ത വന്നത്. ഒന്നര അല്ലെങ്കിൽ രണ്ട് മണിക്കൂറുള്ള വർക്ക്ഔട്ട് ആണ് ചെയ്യുന്നത് എന്നും റിമി പറയുന്നു.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry