ഇറക്കുമതി ചെയ്ത റോൾസ് റോയ്സ്ൻറെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് തമിഴ് സൂപ്പർതാരം വിജയ്…

  ഇറക്കുമതി ചെയ്ത റോൾസ് റോയ്സ്ൻറെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് തമിഴ് സൂപ്പർതാരം വിജയ്…

  എട്ടു കോടിയോളം തുക മുടക്കി ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയ്സ്ൻറെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് തമിഴ് സൂപ്പർതാരം വിജയ് . 1.6 കോടി രൂപ ഈ വാഹനം ഇന്ത്യൻ റോഡിൽ ഇറക്കാൻ എൻട്രി ഫീ കൊടുക്കണമെന്ന് നിർദ്ദേശത്തിനെതിരെ മദ്രാസ് ഹൈക്കോട,തിയെ സമീപിച്ചതാണ് ദളപതി വിജയ് . പ്രവേശന നികുതി കുറച്ച് തരണമെന്ന് ആയിരുന്നു അപേക്ഷ. പക്ഷേ വിജയുടെ ആവശ്യം തള്ളിക്കൊണ്ട് കോ,ടതി പറഞ്ഞത് സിനിമയിലെ സൂപ്പർ ഹീറോ വെറും റിയൽ ഹീറോ ആയി മാറരുത് എന്നാണ് . നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങൾക്ക് വിജയ് മാതൃകയാകണമെന്നും കോ,ടതി നിർദ്ദേശിച്ചു . ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യനാണ് ഈ വിധി പുറപ്പെടുവിച്ചത്.

  മാത്രമല്ല വിജയുടെ ഹർജി തള്ളിക്കൊണ്ട് ഒരു ലക്ഷം രൂപ കോ,ടതി പിഴയും വിധിച്ചു . ഈ തുക രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിജയ് കൊടുക്കണം . വിജയുടെ ആഡംബരകാർ റോൾസ് റോയ്സ് ഗോസ്റ്റ് ആണ് ഇപ്പോൾ വിവാദങ്ങളിൽ നിറയുന്ന ഈ വാഹനം. ആഡംബര കാറുകളിലെ അവസാന വാക്കാണ് ഇത് . രാജകീയമായ ഡിസൈനും , ഡോറുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തികൾക്കുള്ള ഓട്ടോമാറ്റിക് ബട്ടണുകളും , റഫ്രിജറേറ്ററൂം തുടങ്ങി സാങ്കേതികതയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി നിർമ്മിച്ചതാണ് റോൾസ് റോയ്സ് ഗോസ്റ്റ് .

  സൗണ്ട് പ്രൂഫിംഗ് സിസ്റ്റവും , റൂഫിലുള്ള ഷൂട്ടിംഗ് സ്റ്റാറ്റസ് ഒക്കെ ആരെയും അത്ഭുതപ്പെടുത്തും . സുരക്ഷിതമായ യാത്രയുടെ കാര്യത്തിലും റോൾസ് റോയ്സ് എതിരാളികളെ ബഹുദൂരം പിന്നിലാക്കും എട്ടു കോടിയോളം മുടക്കി റോൾസ് റോയ്സ് വാങ്ങിയാലും പ്രവേശന നികുതി ഉൾപ്പെടെ ഇന്ത്യൻ നിരത്തിൽ ഈ വാഹനം ഓടിക്കണം എങ്കിൽ 12 കോടിയോളം ചെലവാകും

  എഴുതിയത് : കുഞ്ഞുമോൾ

  error: Content is protected !! Sorry