വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലക്ഷ്യമാക്കി പാഞ്ഞെത്തിയത് വിഷപ്പാമ്പ്….

  വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലക്ഷ്യമാക്കി പാഞ്ഞെത്തിയത് വിഷപ്പാമ്പ്….

  വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലക്ഷ്യമാക്കി പാഞ്ഞെത്തിയത് വിഷപ്പാമ്പ്. തലനാരിഴയ്ക്കാണ് കുട്ടിയും കുടുംബവും പാമ്പിന്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. വിയറ്റ്നാമിലെ സോക് ട്രാങ് പ്രവിശ്യയിലാണ് സംഭവം. മിനുസമുള്ള പ്രതലത്തിലിരുന്നു കളിക്കുകയായിരുന്നു ഒന്നര വയസ്സോളം പ്രായമുള്ള കുട്ടി. പിന്നിൽ മുത്തച്ഛനും സമീപത്തായി മൊബൈലിൽ നോക്കികൊണ്ട് കുട്ടിയുടെ അച്ഛനും ഇരിപ്പുണ്ടായിരുന്നു.

  മുത്തച്ഛനാണ് അതിവേഗത്തിൽ കുട്ടിക്കരികിലേക്ക് ഇഴഞ്ഞെത്തുന്ന പാമ്പിനെ ആദ്യം കണ്ടത്.രണ്ട് മീറ്ററോളം നീളമുള്ള രാജവെമ്പാലയാണ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തിയത്. പാമ്പിനെ കണ്ടതും അദ്ദേഹം സഹായത്തിനായി ഉറക്കെ നിലവിളിച്ചു.സ്ട്രോക്ക് വന്നതിന്റെ ആരോഗ്യപ്രശ്ങ്ങളുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് കുട്ടിയെ എടുക്കാനാവുമായിരുന്നില്ല. ഉടൻതന്നെ കുട്ടിയുടെ അച്ഛൻ ഓടിവന്ന് കുട്ടിയെ വാരിയെടുത്ത് വീടിനുള്ളിലേക്ക് കടന്നു. മുത്തച്ഛനും വേഗം തന്നെ വീടിനുള്ളില്‍ കടന്നതോടെ കുട്ടിയുടെ അച്ഛനോടിയെത്തി മുൻവാതിൽ ചേർത്തടച്ചു. ഇവർക്കു പിന്നാലെ പാമ്പും അതിവേഗത്തിൽ ഇവിടേക്കെത്തിയിരുന്നു.

  പലതവണ വാതിലിനടിയിലൂടെ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ പാമ്പ് ശ്രമിക്കുന്നുണ്ടായിരുന്നു. ഇവരെ ആക്രമിക്കാൻ ലക്ഷ്യമിട്ടായിരുന്നു പാമ്പിന്റെ വരവ്. വീടിനുള്ളിലേക്ക് കയറുന്നതിന് മുൻപ് മുത്തച്ഛൻ സമീപത്തിരുന്ന വടിയുമെടുത്താണ് അകത്തേക്ക് കയറിയിത്. വാതിലടയ്ക്കുന്നതിന് മുൻപ് പാമ്പെത്തിയാൽ നേരിടാനായിരുന്നു ഇത്. എന്നാൽ കൃത്യസമയത്ത് വാതിൽ ചേർത്തടയ്ക്കാൻ കഴിഞ്ഞതിനാൽ പാമ്പിന് വീടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ല.

  കലിയടങ്ങാത്ത പാമ്പ് അകത്തു കയറാനാവാതെ കുട്ടിയുടെ കളിപ്പാട്ടങ്ങളും മറ്റും തട്ടിത്തെറിപ്പിച്ച് പുറത്തേക്ക് അതിവേഗം ഇഴഞ്ഞു പോവുകയും ചെയ്തു. വൈറൽ ഹോഗാണ് നടുക്കുന്ന ഈ ദൃശ്യം യൂട്യൂബിലൂടെ പങ്കുവച്ചത്. തലനാരിഴയ്ക്കാണ് കുട്ടിയും കുടുംബവും പാമ്പിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. വിഡിയോ കാണുന്നവരൊക്കെയും പാമ്പിന്റെ വേഗത്തെക്കുറിച്ചാണ് അഭിപ്രായം പങ്കുവയ്ക്കുന്നത്.

  error: Content is protected !! Sorry