ബിഗ്ബോസ് കഴിഞ്ഞയുടൻ ജാനും താനും വിവാഹിതരാകുമെന്ന് ആയിരുന്നു ആര്യ പറഞ്ഞത്…

  ബിഗ്ബോസ് കഴിഞ്ഞയുടൻ ജാനും താനും വിവാഹിതരാകുമെന്ന് ആയിരുന്നു ആര്യ പറഞ്ഞത്…

  ബിഗ്ബോസ് സീസൺ 2 ലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു ആര്യ ബഡായി ബംഗ്ലാവ് യുടെ തമാശകൾ മറ്റുമായി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമായിരുന്നു ആര്യ . എന്നാൽ ഷോയിൽ എത്തിയപ്പോൾ ആര്യയുടെ മറ്റൊരു മുഖമാണ് പ്രേക്ഷകർ കണ്ടത് . വളരെ ബോൾഡ് ആയിരുന്നു ആര്യ . രജിത്തും ആയുള്ള പ്രശ്നങ്ങളുടെ പേരിൽ ഹേറ്റേഴ്സ് ആർക്കെതിരെ സൈബർ ബുള്ളിഗ് നടത്തിയിരുന്നു .

  വിവാഹമോചിതയായ ആര്യ മക്കൾ റോയിക്ക് ഒപ്പമാണ് താമസിക്കുന്നത് . ഷോ മുന്നേറുന്നനിടയിലായിരുന്നു താരം പ്രണയത്തെ കുറിച്ച് പറഞ്ഞത് . എന്നാൽ ആരാണ് ജാനെന്ന് താരം പറഞ്ഞിരുന്നില്ല . എന്നാൽ ബിഗ്ബോസ് കഴിഞ്ഞയുടൻ ജാനും താനും വിവാഹിതരാകുമെന്ന് ആയിരുന്നു ആര്യ പറഞ്ഞത് .

  ഷോ തീർന്നതുമുതൽ ആര്യയുടെ ജാൻ ആരാണെന്നും അറിയാനും മറ്റു വിശേഷങ്ങൾ തിരക്കി ഇരിക്കുകയായിരുന്നു പ്രേക്ഷകർ .

  ഇപ്പോഴിതാ ജാനുമായി ബ്രേക്പ് ആയിയെന്ന്‌ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ ജാനുമായി ജീവിതത്തിൽ സംഭവിച്ചതും അതിനുപിന്നാലെ തൻറെ മക്കൾക്ക് സംഭവിച്ചതൊക്കെ ആര്യ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുകയാണ് . ബിഗ്ബോസിൽ ഉണ്ടായിരുന്ന സമയത്ത് ഒരു ജാൻന്റെ കഥ പറഞ്ഞിരുന്നു . ആ ജാൻ എവിടെയായിരുന്നു ആര്യയോട് അവതാരക ചോദിച്ചത്.

  ആ ജാൻ തേച്ചിട്ട് പോയി ഇതിലും മനോഹരമായി അത് എങ്ങനെ പറയും എന്ന് എനിക്കറിയില്ല . ഇതേക്കുറിച്ച് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ഇതാദ്യമായാണ് ഞാൻ ഇതേക്കുറിച്ച് പറയുന്നത് . ആത്മാർഥ പ്രണയമായിരുന്നു . ബിഗ്‌ബോസ്സ്‌പോലെ അത്രയും വലിയ പ്ലാറ്റ്ഫോമിൽ വച്ച് പറഞ്ഞത് അതിനാൽ ആണെന്ന് ആര്യ പറയുന്നു .

  ജാൻ ആരാണെന്ന് ഞാൻ പറയുന്നില്ല . എന്നാൽ ബിഗ്ബോസിൽ നിന്നും തിരിച്ചു വന്നതിനു ശേഷം അതുവരെ കണ്ട ജാൻ ആയിരുന്നില്ല ഞാൻ കണ്ടത് . ഒരു കമ്മിറ്റ്മെന്റ് താല്പര്യമില്ല സിംഗിൾ ലൈഫ് ആയി മുന്നോട്ടു പോകാനാണ് താൽപര്യം എന്നായിരുന്നു അയാൾ പറഞ്ഞത് . അദ്ദേഹത്തിൻറെ ഇഷ്ടം അതാകുമ്പോൾ എനിക്ക് ഫോഴ്സ് ചെയ്യാനാവില്ലല്ലോ. ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങി പിറ്റേദിവസം മുതൽ ഒന്നര രണ്ടു വർഷമായി ഞാൻ ഡിപ്രഷൻ ആയിരുന്നു.

  റോയി ജാനുമായി നല്ല അടുപ്പത്തിലായിരുന്നു പുള്ളി ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോൾ മോൾക്കും അത് ഉൾക്കൊള്ളാൻ പ്രയാസം ആയിരുന്നു . നല്ല അറ്റാച്ച് മെൻറ് ആയിരുന്നു 10 വയസ്സ് ഉണ്ട് അവൾക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും . ആൾ ഇപ്പോൾ സന്തോഷത്തോടെ കഴിയുകയാണ് . ഒന്നര വർഷമായി ഞാൻ കരഞ്ഞു തളർന്ന ഡിപ്രഷൻ കഴിയുകയായിരുന്നു . ഇവൾക്ക് ഇത് എന്തിൻറെ കേടാ ആണെന്ന് പറഞ്ഞ് എല്ലാവരും എന്നെ പുച്ഛിച്ചിരുന്നു . കുറെ കരഞ്ഞെങ്കിലും പെട്ടെന്ന് ഞാനും യാഥാർത്ഥ്യം ഉൾക്കൊള്ളുക ആയിരുന്നു എന്ന് ആര്യ പറയുന്നു .

  തീർച്ചയായും ഞാൻ ഒരു ഫിനിക്സ് പക്ഷി തന്നെയാണ് . ആരൊക്കെ അടിച്ചിടലും ഉയിർത്തെഴുന്നേറ്റു വരും. അങ്ങനെ ആർക്കും ഒന്നും ചെയ്യാനാകില്ല. ഇനി പെട്ടെന്നൊന്നും പ്രണയിക്കാൻ താല്പര്യമില്ല . സിംഗിൾ ലൈഫ് ആണ് നല്ലത് എന്ന് വെച്ച് മറ്റൊരു റിലേഷനിലേക്ക് പോക്കുല എന്നൊന്നുമില്ലന്നും കൂട്ടിച്ചേർക്കുന്നു .

  എഴുതിയത് : പ്രിഞ്ജന

  error: Content is protected !! Sorry