എന്തും ചെയ്യാൻ താൻ തയ്യാറാണ്…സ്വാസിക

  എന്തും ചെയ്യാൻ താൻ തയ്യാറാണ്…സ്വാസിക

  മലയാളികൾക്ക് സുപരിചിതയായ നടിയാണ് സ്വാസിക. സിനിമയിലും സീരിയലിലും തിളങ്ങിനിൽക്കുന്ന താരം. ഈ വർഷം മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരാവും സ്വാസിക തേടിയെത്തി. സിനിമയിൽനിന്നും സീരിയൽ എത്തി സ്വന്തമായ ഒരിടം കണ്ടെത്തിയ നടിയാണ് സ്വാസിക.

  ഇന്ന് നടി മലയാളികളുടെ പ്രിയപ്പെട്ട സ്വാസിക . സംസ്ഥാന അവാർഡ് ലഭിച്ചതോടുകൂടി സ്വാസികയോടുള്ള പ്രിയം കൂടുകയും ചെയ്തു. കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ താൻ തയ്യാറാണ് എന്നാണ് സ്വാസിക പറയുന്നത് .

  സീരിയലിയായാലും സിനിമയായാലും എൻറെ വസ്ത്രധാരണരീതി അനുയോജ്യമായ കഥാപാത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രോജക്ട് ലഭിച്ചാൽ മുടി മുറിക്കാനോ , ലുക്ക് മാറ്റാനോ എനിക്ക് മടിയില്ലെന്നും സ്വാസിക പറയുന്നു. ഞാൻ നേരത്തെ ജീൻസും, ഷോർട്സും ധരിക്കുകയും മുടി കളർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യം അല്ല സ്വാസിക വ്യക്തമാക്കി. നേരത്തെ മേക്ക് ഓവർ ഫോട്ടോകളിലുടെ സ്വാസിക സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു .

  തമിഴിലൂടെയായിരുന്നു സ്വാസിക സിനിമയിൽലേക്ക് എത്തിയത്. 2009 പുറത്തിറങ്ങിയ വൈകിയായിരുന്നു ആദിയ സിനിമ. ഫിഡിൽ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക മലയാളത്തിലെത്തുന്നത്. ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു. പിന്നീട് കട്ടപ്പനയിലെ ഹൃതിക് റോഷൻനിലെ തേപ്പുകാരിയായി ശ്രദ്ധനേടി. പക്ഷേ സ്വാസികയെ താരമാകുന്നത് ടെലിവിഷനാണ്. സീത എന്ന പരമ്പരയിലൂടെ ജനപ്രിയനടിയായി സ്വാസിക മാറി. ഇപ്പോൾ സിനിമയിലും സീരിയലിലും സജീവമാണ് സ്വാസിക .

  മനംപോലെ മംഗല്യം എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമായാണ് സ്വാസിക അഭിനയിക്കുന്നത്. വാസന്തി എന്ന സിനിമയിലെ പ്രകടനത്തിനാണ് ഈ വർഷത്തെ സഹനടിക്കുള്ള അവാർഡ് സ്വാസിക സ്വന്തമാക്കിയത്. ആറാട്ട് എന്ന സിനിമയിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണിമുകുന്ദനും മായി നടി പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ അതിൽ സത്യം ഇല്ല എന്ന രീതിയിലാണ് സ്വാസിക പ്രതികരിച്ചത് .

  മാമാങ്കം എന്ന സിനിമയിലെ ഉണ്ണിമുകുന്ദന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു . ഇതിനു ഉണ്ണി മറുപടി നൽകുകയും ചെയ്തു. അതിനുശേഷമാണ് തങ്ങൾ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത് എന്ന് സ്വാസിക പറയുന്നു. തങ്ങൾ ഈ കാര്യങ്ങൾ പറഞ്ഞു ചിരിക്കാറുണ്ട് എന്നും സ്വാസിക വ്യക്തമാക്കി. കേശു ഈ വീടിന്റെ നാഥൻ എന്ന ദിലീപ് ചിത്രത്തിൽ നടി ഒരു മികച്ച വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

  അവാർഡ് ലഭിച്ചതോടെ സ്വാസിക തെരെഞ്ഞ് നിരവധി റോളുകൾ എത്തുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെയും സിനിമാ പ്രേക്ഷകരുടെയും പ്രിയങ്കാരിയാണ് സ്വാസിക. കുടുംബിനികളാണ് താരത്തിന്റെ ആരാധകർ . പൂജ വിജയ് എന്നാണ് നടിയുടെ യഥാർത്ഥ പേര്. തമിഴിൽ അഭിനയിക്കാൻ ചെന്നപ്പോൾ അവരാണ് സ്വാസിക എന്ന പേരു മാറ്റിയത്. നൃത്തത്തിലും കഴിവ് തെളിയിച്ച നടിയാണ് സ്വാസിക .

  നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാലിനോടൊപ്പം വരെ താരം പെർഫോം ചെയ്തിട്ടുണ്ട്. എന്തുതന്നെയായാലും നല്ല വേഷങ്ങൾ ലഭിച്ചാൽ താൻ മുടി മുറിക്കുവാനും , ഡ്രസ്സിംഗ് സ്റ്റൈൽ മാറ്റാനും റെഡിയാണ് എന്ന സ്വാസിക വാക്കുകൾ ആണ് ഇപ്പോൾ വൈറൽ . ഒരു ഓൺലൈൻ മാധ്യമമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

  കൂടുതൽ ചിത്രങ്ങൾ

  സ്വാസിക

  error: Content is protected !! Sorry